Sections

റേസിംഗ് പ്രേമികൾക്കായി മെഴ്സിഡസ് ബെൻസ് എഎംജി ജിടി 63 4മാറ്റിക്+, ജിടി 63 പ്രോ മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കി

Saturday, Jun 28, 2025
Reported By Admin
Mercedes-Benz Launches AMG GT 63 and GT 63 Pro 4MATIC+ Sports Cars in India

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആകർഷണീയ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് രാജ്യത്തെ റേസിങ് പ്രേമികൾക്കായി എഎംജി ജിടി സീരിസിൽ രണ്ട് സ്പോർട്സ് കാറുകൾ പുറത്തിറക്കി. മെഴ്സിഡസ് എഎംജി ജിടി 63 4മാറ്റിക്+, എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയിത്.

എഎംജിയുടെ എഫ്1 പെർഫോമൻസ് എഞ്ചിനീയറിംഗിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് റേസ് ട്രാക്കിൽ പോലും ഉപയോഗിക്കാവുന്ന എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ നിർമിച്ചിരിക്കുന്നത്. റേസ്-ബ്രഡ് സാങ്കേതിക വിദ്യയ്ക്കൊപ്പം ദൈനംദിന ഉപയോഗക്ഷമതയും കൂട്ടിയോജിപ്പിച്ചെത്തുന്ന രണ്ടാം തലമുറ എഎംജി ജിടി വാഹനങ്ങൾ ഇന്ത്യയിലെ വാഹന പ്രേമികൾക്ക് സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.

മെഴ്സിഡസ് എഎംജി ജിടി 63 4മാറ്റിക് പ്ലസിന് മൂന്ന് കോടി രൂപയും മെഴ്സിഡസ് എഎംജി ജിടി 63 പ്രോ 4മാറ്റിക് പ്ലസിന് 3.65 കോടി രൂപയുമാണ് ഇന്ത്യയിലൊട്ടാകെയുള്ള എക്സ്ഷോറൂം വില. ആ വർഷം അവസാനത്താടെ ജിടി 63യുടെയും 2026 ആദ്യം ജിടി 63 പ്രോയുടെയും ഡെലിവറി ആരംഭിക്കും.

എഫ്1-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഎംജിയുടെ ആക്ടീവ് എയറോഡൈനാമിക്സ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഎംജി മോഡലാണ് ജിടി 63. മികച്ച ട്രാക്ഷനും ഹാൻഡ്ലിങിനും വേണ്ടി ആദ്യമായി വേരിയബിൾ ഓൾ-വീൽ-ഡ്രൈവ് സംവിധാനവും ജിടി 63യിൽ സജ്ജീകരിച്ചിട്ടുണ്ട്. പിൻ ചക്രങ്ങളിലേക്ക് മാത്രം 100% പവർ നൽകുന്ന ഡെഡിക്കേറ്റഡ് ഡ്രിഫ്റ്റ് മോഡും എഎംജി ആക്റ്റീവ് റൈഡ് കൺട്രോൾ സസ്പെൻഷനുമാണ് മറ്റു പ്രധാന സവിശേഷതകൾ. രണ്ട് വകഭേദങ്ങളിലും ആക്ടീവ് എയറോഡൈനാമിക്സും 2.5ഡിഗ്രി റിയർ-ആക്സിൽ സ്റ്റിയറിങും സ്റ്റാൻഡേർഡായി ലഭിക്കും. 800 എൻഎം ടോർക്കോടെ 430 കിലോവാട്ട് (585 എച്ച്പി) പവറാണ് മെഴ്സിഡസ്-എഎംജി ജിടി 63 4മാറ്റിക്+ മോഡൽ പുറത്തെടുക്കുക. 3.2 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ മോഡലിന് മണിക്കൂറിൽ 315 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവും.

ട്രാക്ക് കേന്ദ്രീകൃത പ്രകടനം ഉറപ്പാക്കുന്ന ജിടി 63 പ്രോ, 450 കി.വാട്ട് (612 എച്ച്പി) പവറും 850 എൻഎം ടോർക്കും പുറത്തെടുക്കും. 3.1 സെക്കൻഡിനുള്ളിൽ 100 കി.മീറ്റർ വേഗതയിലേക്ക് കുതിച്ചെത്താനാവുന്ന ഈ മോഡലിന് മണിക്കൂറിൽ 317 കിലോമീറ്ററാണ് പരമാവധി വേഗത. എഎംജി പെർഫോമൻസ് പാക്കേജും എയറോഡൈനാമിക് പാക്കേജും സ്റ്റാൻഡേർഡായാണ് മെഴ്സിഡസ്-എഎംജി ജിടി 63 പ്രോ 4മാറ്റിക്+ൽ വരുന്നത്. ട്രാക്ക് ഉപയോഗത്തിനായി സാധാരണ സമ്മർ ടയറുകൾക്ക് പകരമായി ഫാക്ടറി ഫിറ്റഡ് സ്പോർട്സ് ടയറുകളും ഈ മോഡലിലുണ്ട്. എഎംജി ഹൈ-പെർഫോമൻസ് സെറാമിക് കോമ്പോസിറ്റ് ബ്രേക്കിങ് സിസ്റ്റം, എഎംജി ആക്റ്റീവ് റൈഡ് കൺട്രോൾ സസ്പെൻഷൻ, മാനുഫാക്ച്ചർ നിറങ്ങൾ എന്നിവയും പ്രോ മോഡലിന്റെ പ്രത്യേകതകളാണ്.

ഇന്ത്യയിലെ വളർന്നുവരുന്ന പെർഫോമൻസ് വാഹന പ്രേമികളോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് മെഴ്സിഡസിന്റെ എഎംജി ജിടി 63 4മാറ്റിക്+, ജിടി 63 പ്രോ 4മാറ്റിക്+ വാഹനങ്ങളിലൂടെ വ്യക്തമാക്കുന്നതെന്ന് മെഴ്സിഡസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത പ്രകടനവും സൂക്ഷ്മമായ എഞ്ചിനീയറിംഗും വൈകാരിക ബന്ധവുമൊക്കെ ചേർന്നതാണ് എഎംജി വാഹനങ്ങൾ. വിപണിയിലെത്തുന്നതിന് മുൻപ് തന്നെ ഈ സ്പോർട്സ് കാറുകൾക്ക് ലഭിക്കുന്ന ആവേശകരമായ പ്രതികരണങ്ങളിൽ തങ്ങൾ അത്യന്തം ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.

Technical Specifications Summary:

Mercedes-AMG GT


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.