Sections

മാമ്പഴോത്സവ'വുമായി കാർഡമം കൗണ്ടി ബൈ സന്താരി, തേക്കടി

Friday, May 15, 2026
Reported By Admin
Mango Festival Begins at Cardamom County Thekkady

ഇടുക്കി: മാമ്പഴത്തിന്റെ വൈവിധ്യമാർന്ന രുചികൾ ആസ്വദിക്കാനായി 'മാമ്പഴോത്സവം' ഫുഡ് ഫെസ്റ്റിവലുമായി മുത്തൂറ്റ് ഗ്രൂപ്പിൻറെ കീഴിലുള്ള കാർഡമം കൗണ്ടി ബൈ സന്താരി റിസോർട്ട് . മേയ് 15 മുതൽ 31 വരെ, എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 10 വരെ തേക്കടിയിലെ കാർഡമം കൗണ്ടി ബൈ സന്താരിയിലെ ഓൾ സ്പൈസ് റെസ്റ്റോറന്റിലാണ് ഫെസ്റ്റ് നടക്കുന്നത്. സീസണൽ മാമ്പഴ വിഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മെനുവാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണം.

മാമ്പഴത്തിന്റെ വൈവിധ്യമാർന്ന രുചികൾ കോർത്തിണക്കി തയ്യാറാക്കിയ പ്രത്യേക മെനുവിൽ സലാഡുകൾ, സ്റ്റാർട്ടേഴ്സ്, പ്രധാന വിഭവങ്ങൾ, ട്രോപ്പിക്കൽ പാനീയങ്ങൾ, ഡെസേർട്ടുകൾ എന്നിവ ഉൾപ്പെടും. റോ മാങ്കോ ചില്ലി പനീർ, സ്പൈസി മാങ്കോ ചിക്കൻ സ്ക്യൂവേഴ്സ്, മാങ്കോ ഫയർ ഗ്രിൽഡ് ചിക്കൻ, മാങ്കോ പനീർ ബട്ടർ മസാല എന്നിവയ്ക്കൊപ്പം മാങ്ങയെ ആസ്പദമാക്കിയ വിവിധതരം ഡെസേർട്ടുകളും പാനീയങ്ങളും അതിഥികൾക്ക് ആസ്വദിക്കാനാകും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി +91 9544495533 എന്ന നമ്പറിൽ ബന്ധപ്പെടുക

ഫെസ്റ്റിന്റെ വിശദാംശങ്ങൾ:

തീയതി: മെയ് 15 - മെയ് 31, 2026

സമയം: ഉച്ചയ്ക്ക് 12:30 മുതൽ രാത്രി 10:00 വരെ


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.