Sections

ഗൂഗിളിന്റെ പിഴവ് കാണിച്ചു കൊടുത്ത് മലയാളിയായ മിടുക്കൻ; ഒരു കോടിയിലേറെ സമ്മാനം നേടി

Sunday, Jul 02, 2023
Reported By admin
google

1,35,979 യുഎസ് ഡോളർ അതായത് ഏകദേശം 1.11 കോടി രൂപയാണ് ഈ മിടുക്കൻ നേടിയത്


 ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തിയ മലയാളിക്ക് ഒരു കോടിയിലേറെ രൂപ പാരിതോഷികം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ എൽ ശ്രീറാമാണ് ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തി വൾനറബിലിറ്റി റിവാർഡ് പ്രോഗാം 2022ൽ 2,3,4 സ്ഥാനങ്ങൾ സ്വന്തമാക്കിയത്. 1,35,979 യുഎസ് ഡോളർ അതായത് ഏകദേശം 1.11 കോടി രൂപയാണ് ഈ മിടുക്കൻ നേടിയത്. 

ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലെയും സുരക്ഷാ വീഴ്ചകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്നതാണ് വൾനറബിലിറ്റി റിവാർഡ് പ്രോഗാം. ശ്രീറാമും സുഹൃത്ത് ശിവനേഷ് അശോകും ചേർന്ന് നാല് റിപ്പോർട്ടുകളാണ് അയച്ചത്. ഇതിൽ മൂന്നെണ്ണവും സമ്മാനാർഹമായി. 

സ്‌ക്വാഡ്രൺ ലാബ്‌സ് എന്ന സ്റ്റാർട്ടപ് നടത്തുകയാണ് ശ്രീറാം. സൈബർ കടന്നുകയറ്റങ്ങളിൽ നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണു സ്‌ക്വാഡ്രൻ ലാബ്‌സ് ചെയ്യുന്നത്. ചെന്നൈ സ്വദേശിയാണ് ശിവനേഷ് അശോക്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.