Sections

ഇന്ത്യയുടെ ജിഎസ്ടി വരുമാനം വീണ്ടും ലക്ഷം കോടി കടന്നു

Saturday, Jul 01, 2023
Reported By admin
gst

ഇത് നാലാം തവണയാണ് ജിഎസ്ടിയുടെ മൊത്തം കളക്ഷൻ 1.60 ലക്ഷം കോടി കടക്കുന്നത്


ജൂണിൽ ഇന്ത്യയുടെ മൊത്ത ചരക്കുസേവന നികുതി വരുമാനം 1,61,497 കോടി രൂപ. കഴിഞ്ഞ വർഷം ജൂണിലെ ജിഎസ്ടി കളക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. 1.44 ലക്ഷം കോടി രൂപയായിരുന്നു 2022 ജൂണിൽ രാജ്യത്തെ ജിഎസ്ടി വരുമാനം. 

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത് നാലാം തവണയാണ് ,പ്രതിമാസ മൊത്ത ജിഎസ്ടി കളക്ഷൻ 1.60 ലക്ഷം കോടി രൂപ കടക്കുന്നത്. 2023 മെയ് മാസത്തിൽ മൊത്തം ജിഎസ്ടി സമാഹരണം 1,57,090 കോടി രൂപയായിരുന്നു.

2023 ജൂണിലെ മൊത്തം ജിഎസ്ടി വരുമാനം 1,61,497 കോടി രൂപയാണ്, അതിൽ  കേന്ദ്ര ജിഎസ്ടി 31,013 കോടി രൂപയും, സംസ്ഥാന ജിഎസ്ടി 38,292 കോടി രൂപയുമാണ്.കൂടാതെ സംയോജിത ജിഎസ്ടി 80,292 കോടി രൂപയുമാണ് . ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച 39,035 കോടി രൂപ ഉൾപ്പെടെയുള്ള കണക്കാണിത്. മാത്രമല്ല  ഇറക്കുമതിയിൽ നിന്നും സമാഹരിച്ച 1,028 കോടി രൂപ ഉൾപ്പെടെ സെസ് 11,900 കോടി രൂപയാണെന്നും  ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

2017 ജൂലൈ 1 ന് ജിഎസ്ടി സംവിധാനം നിലവിൽ വന്നതിന് ശേഷം ഇത് നാലാം തവണയാണ് ജിഎസ്ടിയുടെ മൊത്തം കളക്ഷൻ 1.60 ലക്ഷം കോടി കടക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിലെ   ആദ്യ പാദത്തിലെ പ്രതിമാസ മൊത്ത ജിഎസ്ടി 1.10 ലക്ഷം കോടി രൂപയും,  22--23 സാമ്പത്തിക വർഷത്തിലേത് 1.51 ലക്ഷം കോടി രൂപയുമാണ്. ജൂൺ മാസത്തിൽ,സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെയുള്ള  ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം  കഴിഞ്ഞ വർഷം ഇതേ മാസത്തെ  അപേക്ഷിച്ച്  18 ശതമാനം കൂടുതലാണെന്നും പ്രസ്താവനയിൽ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.