Sections

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പാലക്കാട് ഷോറൂമിൽ അമൂല്യ ആഭരണങ്ങളുടെ 'ആർട്ടിസ്ട്രി ഷോ' ആരംഭിച്ചു

Saturday, May 09, 2026
Reported By Admin
Malabar Gold & Diamonds Artistry Show Begins at Palakkad Showroom

പാലക്കാട്: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പും റെസ്പോൺസിബിൾ ജ്വല്ലറിയുമായ മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ പാലക്കാട് ഷോറൂമിൽ അമൂല്യ ആഭരണങ്ങളുടെ ആർട്ടിസ്ട്രി ഷോ ആരംഭിച്ചു. മെയ് 11 വരെ നീണ്ടുനിൽക്കുന്ന ഷോയിൽ ആഭരണ നിർമ്മാണത്തിലെ ഉൽകൃഷ്ടമായ കരവിരുതിനും ഡിസൈനുകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള വൈവിധ്യമാർന്ന ആഭരണങ്ങളുടെ വിപുലമായ ശ്രേണിയാണ് അവതരിപ്പിച്ചിട്ടുള്ളത്.

ആർട്ടിസ്ട്രി ഷോയുടെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി നിർവ്വഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മാനേജ്‌മെന്റ് ടീം അംഗങ്ങൾ, വിശിഷ്ടാതിഥികൾ, ഉപഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

സ്വർണ്ണം, ഡയമണ്ട്, അൺകട്ട് ഡയമണ്ട്സ്, പോൾക്കി, ജെംസ്റ്റോണുകൾ എന്നിവയിൽ തീർത്ത പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വലിയ ശേഖരമാണ് ആർട്ടിസ്ട്രി ഷോയിൽ ഒരുക്കിയിട്ടുള്ളത്. വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും അനുയോജ്യമായ തരത്തിലുള്ള സവിശേഷ ശേഖരങ്ങൾ ഷോയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഭരണങ്ങളിലെ അപൂർവ്വമായ കരവിരുതും ഡിസൈനിലെ പ്രത്യേകതകളും ആഘോഷിക്കാനുള്ള അവസരമാണ് ആർട്ടിസ്ട്രി ഷോയിലൂടെ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. 

മലബാർ ഗോൾഡ് & ഡയമണ്ട്സിന് 14 രാജ്യങ്ങളിലായി 445 ലേറെ ഷോറൂമുകളുണ്ട്. എല്ലാ ആഭരണങ്ങൾക്കും ബൈബാക്ക് ഗ്യാരന്റി, ആഭരണങ്ങൾക്ക് ഒരു വർഷത്തെ സൗജന്യ ഇൻഷൂറൻസ് പരിരക്ഷ തുടങ്ങിയ പ്രോമിസുകളും മലബാർ ഗോൾഡ് & ഡയമണ്ട്‌സ് ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.