- Trending Now:
കൊച്ചി: ഇന്ത്യൻ വധുവിൻറെ വൈവിധ്യമാർന്ന പൈതൃകത്തെ ആഘോഷിക്കുന്ന ആഭരണ ശേഖരവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻറെ ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിൻ പതിനഞ്ചാം എഡിഷന് തുടക്കമായി. വിവാഹ ദിനങ്ങളിൽ ഇന്ത്യൻ വധുവിൻറെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുകയും അതിൻറെ ഭാഗമായി മാറുകയും ചെയ്യുന്ന ആഭരണങ്ങളാണ് ഇത്തവണത്തെ ക്യാമ്പയിനിൽ രൂപകൽപ്പന ചെയ്തിട്ടുള്ളത്. വധുവിൻറെ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം തന്നെ പരിശുദ്ധിയും കരകൗശല വൈദഗ്ധ്യവുമെല്ലാം ഉറപ്പാക്കിക്കൊണ്ട് ആധുനിക ഡിസൈനുകളിലുള്ള ആഭരണ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള വധുവിൻറെ വ്യത്യസ്ത പാരമ്പര്യങ്ങളെ ആദരിക്കുന്ന അതുല്യമായ ഡിസൈനുകൾ സൃഷ്ടിക്കുന്നതിനുള്ള കഴിവും പൈതൃകവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനുണ്ടെന്ന് 'ബ്രൈഡ്സ് ഓഫ് ഇന്ത്യ' ക്യാമ്പയിൻ തെളിയിക്കുന്നു.
ബ്രൈഡ്സ് ഓഫ് ഇന്ത്യയുടെ 15 ാം എഡിഷനിൽ 22 വധുക്കളും 10 സെലിബ്രിറ്റികളും ഒരുമിച്ച് അണിനിരക്കുകയാണ്. കരീന കപൂർ ഖാൻ, കാർത്തി, എൻ ടി ആർ, ആലിയ ഭട്ട്, ശ്രീനിധി ഷെട്ടി,അനിൽ കപൂർ, രുക്മിണി മൈത്ര, സബ്യസാചി മിശ്ര, പ്രാർത്ഥന ബെഹെരെ, മാനസി പരേഖ് എന്നിവരാണ് ഈ ക്യാമ്പയിൻറെ ഭാഗമായിട്ടുള്ളത്. ഇന്ത്യൻ വിവാഹങ്ങളുടെ സംസ്കാരവും പാരമ്പര്യവുമെല്ലാം അതിമനോഹരമായി അവർ ഈ ക്യാമ്പയിനിൽ അവതരിപ്പിക്കുന്നു. അഭിഷേക് വെർമനാണ് ബ്രൈഡ്സ് ഓഫ് ഇന്ത്യ 15 ാം എഡിഷൻറെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ശുഭജിത് മുഖർജി സംഗീതം പകർന്നു.
?ഓരോ വർഷവുമുള്ള ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിൻ ഇന്ത്യയിലെ വധുക്കൾക്ക് ഞങ്ങൾ നൽകുന്ന ആദരവാണെന്നും ഇതിൻറെ പതിനഞ്ചാം എഡിഷൻ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. ?ഇന്നത്തെ വധുക്കൾ അവരുടെ പാരമ്പര്യത്തെ ബഹുമാനിച്ചുകൊണ്ട് തന്നെ വിവാഹത്തിലേക്ക് അവരുടേതായ ആവിഷ്കാരം എങ്ങനെ കൊണ്ടുവരുന്നുവെന്ന് ഈ ക്യാമ്പയിൻ വ്യക്തമാക്കുന്നു. അവരുടെ പാരമ്പര്യങ്ങളും ആചാരങ്ങളും ബന്ധങ്ങളുമെല്ലാം ഇതിലൂടെ ആഘോഷിക്കപ്പെടുകയാണ്. ആധുനിക ഡിസൈനും ഗുണനിലവാരവും സുതാര്യതയുമെല്ലാം ഉറപ്പു നൽകിക്കൊണ്ടുള്ള ആഭരണങ്ങളാണ് ഞങ്ങൾ ഇവർക്കായി നൽകുന്നത്' അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ രാജകീയ പോൾക്കി കലാവൈദഗ്ധ്യവും തമിഴ്നാടിൻറെ ക്ഷേത്രശില്പകലയിൽ നിന്നുള്ള സ്വർണ്ണാഭരണങ്ങളും, കേരളത്തിൻറെ പരമ്പരാഗത കസവു പാരമ്പര്യത്തിൽ നിന്ന് പ്രചോദനം നേടിയ വിവാഹാഭരണങ്ങളും, ബംഗാളിൻറെ സമ്പന്നമായ ആഭരണ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സൂക്ഷ്മ മുദ്രകളുമെല്ലാം ആഭരണ ശേഖരത്തിൽ ഉൾപ്പെടുന്നു. സ്വന്തം സാംസ്കാരിക തനിമയിൽ നിന്നുള്ള ആഭരണങ്ങൾ ഏതൊരു വധുവിനും എവിടെ നിന്നും തിരഞ്ഞെടുക്കാൻ സാധിക്കുന്നുവെന്നതാണ് ഈ ആഭരണ ശേഖരത്തെ കൂടുതൽ സവിശേഷമാക്കുന്നത്.
ഇന്ത്യയുടെ പൈതൃകത്തിൽ നിന്നും പരമ്പരാഗത ക്ഷേത്രകലയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ആഭരണ ശേഖരമായ ഡിവൈൻ, അമൂല്യമായ രത്നങ്ങളോടെ 22 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച ആഭരണ ശേഖരമായ പ്രഷ്യ, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൻറെ തിളക്കമുള്ള വജ്രങ്ങൾ എന്നിവെയല്ലാം 2025 ലെ ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിനിൽ ഒന്നിച്ച് കൊണ്ടുവന്നിരിക്കുകയാണ്.
ഓരോ വധുവും അവരുടേതായ സൗന്ദര്യ സങ്കൽപ്പങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ട്. ചിലർ ക്ലാസിക് സ്വർണ്ണത്തിൽ താൽപര്യപ്പെടുന്നു. മറ്റ് ചിലർക്ക് താൽപര്യം ഡയമണ്ടുകളിലായിരിക്കും. മൃദുവായ വെള്ള നിറം ഇഷ്ടപ്പെടുന്നവരും, ഗാഢമായ നിറങ്ങൾ താൽപര്യപ്പെടുന്നവരുമുണ്ട്. എന്നാൽ ഇവരെല്ലാം തന്നെ പാരമ്പര്യവുമായുള്ള ബന്ധം സ്ഥിരമായി തുടരുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരണങ്ങൾ ഈ വൈവിധ്യത്തെ ആദരിക്കുന്നതിനും ഓരോ വധുവിൻറെയും ചാരുതയെയും സാംസ്കാരിക അഭിമാനത്തെയും ആഘോഷിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ഓരോ വധുവും താൻ വളർന്നുവന്ന പാരമ്പര്യത്തെയാണ് തൻറെ മനസ്സിൽ വഹിക്കുന്നതെന്ന് പ്രശ്സ്ത ബോളിബുഡ് നടി കരീനാ കപൂർ ഖാൻ പറഞ്ഞു. ?വിവാഹങ്ങൾ വൈവിധ്യമാർന്ന ആചാരത്തെയും പൈതൃകത്തെയുമെല്ലാം ജീവസുറ്റതാക്കുന്നു. ഇതിനെയെല്ലാം ചാരുതയോടെ ആഘോഷിക്കുന്നതിനാൽ ഈ ക്യാമ്പയിൻറെ ഭാഗമാകുന്നത് എനിക്ക് എല്ലായ്പ്പോഴും താൽപര്യമുള്ള കാര്യമാണ്' അവർ പറഞ്ഞു.
ആഭരണങ്ങൾ അതിൻറേതായ ഒരു ഭാഷ സംസാരിക്കുന്നുണ്ടെന്ന് നടൻ കാർത്തി പറഞ്ഞു. ?ക്ഷേത്ര കലാശൈലികൾ മുതൽ പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ വരെയുള്ള ഓരോ ഡിസൈനിനും ഒരു ലക്ഷ്യവും ചരിത്രവുമുണ്ട്. ബ്രൈഡ്സ് ഓഫ് ഇന്ത്യ' അതിനെ അത്യന്തം മനോഹരമായി പകർത്തുകയും ആഘോഷിക്കുകയും ചെയ്യുന്നു.' അദ്ദേഹം പറഞ്ഞു.
വധുക്കൾ അവരുടെ കുടുംബങ്ങളുടെ പൈതൃകം വഹിച്ചുകൊണ്ട് സ്വന്തം ശൈലിയെ രൂപപ്പെടുത്തുന്നുണ്ടെന്നും ?ബ്രൈഡ്സ് ഓഫ് ഇന്ത്യ' ഈ സമന്വയത്തെ അത്യന്തം പൂർണതയോടെ പകർത്തുന്നുവെന്നും പ്രശസ്ത നടൻ എൻടിആർ പറഞ്ഞു.
ബ്രൈഡ്സ് ഓഫ് ഇന്ത്യയുടെ 15-ാം എഡിഷനോടെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യയിലെ മുൻനിര വൺ-സ്റ്റോപ്പ് ബ്രൈഡൽ ഡെസ്റ്റിനേഷൻ എന്ന സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ്. സ്വർണ്ണം, ഡയമണ്ട്, പ്ലാറ്റിനം, രത്നാഭരണങ്ങൾ എന്നിവയിൽ ഓരോ സംസ്കാരത്തിനും ഉതകുന്ന ആധുനിക ഡിസൈനുകളാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അവതരിപ്പിക്കുന്നത്. ഓരോ വധുവിനെയും തങ്ങളുടെ പാരമ്പര്യവും വ്യക്തിത്വവും ഓർമ്മകളും പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങളുടെ ലോകത്തേക്കായി ക്ഷണിക്കുകയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിനിലൂടെ ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.