Sections

പുതിയ യുവോടെക് പ്ലസ് 585 ഡിഐവി1 ട്രാക്ടർ പുറത്തിറക്കി മഹീന്ദ്ര

Tuesday, Jul 07, 2026
Reported By Admin
Mahindra Launches Yuvo Tech Plus 585 DI V1 Tractor Across India with 6-Year Warranty

കൊച്ചി: രാജ്യത്തെഒന്നാം നമ്പർ ട്രാക്ടർ ബ്രാൻഡായ മഹീന്ദ്ര ട്രാക്ടേഴ്സ് അത്യാധുനിക മൾട്ടി-പർപ്പസ് ട്രാക്ടറായ മഹീന്ദ്ര യുവോടെക് പ്ലസ് 585 ഡിഐവി1 രാജ്യവ്യാപകമായി പുറത്തിറക്കി. ആകർഷകമായ മെറ്റാലിക് റെഡ് നിറത്തിൽ ലഭ്യമാകുന്ന ഈ ട്രാക്ടർ ടു-വീൽ ഡ്രൈവ്, ഫോർ-വീൽ ഡ്രൈവ് ഓപ്ഷനുകളിൽ ലഭ്യമാണ്.

കാർഷിക മേഖലയിലെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ മോഡൽ കർഷകർക്ക് മികച്ച കരുത്തും കാര്യക്ഷമതയും സുഖപ്രദമായ യാത്രാസൗകര്യവും ഉറപ്പുനൽകുന്നു.

കൂടുതൽ ക്യൂബിക് കപ്പാസിറ്റിയുള്ള മഹീന്ദ്രയുടെ അത്യാധുനിക എംബുൾ എഞ്ചിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കഠിനമായ മണ്ണിലും മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കാൻ ഇതിന് 30 ശതമാനം ബാക്കപ്പ് ടോർക്ക്നൽകാനുള്ള ശേഷിയുണ്ട്.

ഈടുനിൽപ്പിനും ഉയർന്ന ഉൽപ്പാദനക്ഷമതയ്ക്കുമായി നിർമ്മിച്ചിരിക്കുന്ന ഈ ട്രാക്ടറിൽ 12 ഫോർവേഡ് + 3 റിവേഴ്സ് ട്രാൻസ്മിഷൻ സിസ്റ്റം, മൾട്ടി-സ്പീഡ് പിടിഒ, സ്ലിപ്റ്റോ ഡ്യുവൽ-ക്ലച്ച് മെക്കാനിസം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പ്ലാനറ്ററി റിഡക്ഷനോട് കൂടിയ ഇതിലെ അത്യാധുനിക ഹൈ-മീഡിയം-ലോ (ഗിയർ സംവിധാനം കാർഷിക ജോലികളിൽ ഉടനീളം തടസ്സങ്ങളില്ലാത്ത പവർ ഡെലിവറിയും കാര്യക്ഷമമായ പ്രവർത്തനവും മികച്ച നിയന്ത്രണവും ഉറപ്പാക്കുന്നു.

ഭാരമേറിയ കാർഷിക ഉപകരണങ്ങൾ അനായാസം പ്രവർത്തിപ്പിക്കാൻ കരുത്തുറ്റ ഹൈഡ്രോളിക് സംവിധാനമാണ് ഇതിൽ നൽകിയിട്ടുള്ളത്. ഇതിനുപുറമെ സ്റ്റെബിലൈസർ ബാർ നീളം കൂടിയ ടോപ്പ് ലിങ്ക് തുടങ്ങിയ സവിശേഷതകൾ ട്രാക്ടറിന്റെ വൈവിധ്യവും ഉപയോഗക്ഷമതയും കൂടുതൽ മെച്ചപ്പെടുത്തുന്നു.

ട്രാക്ടർ ഓടിക്കുന്നയാളുടെ സൗകര്യം മുൻനിർത്തി രൂപകൽപ്പന ചെയ്ത യുവോടെക് പ്ലസ്585 ഡി.ഐ വി1എർഗണോമിക് പ്ലാറ്റ്ഫോം വിശാലമായ ലേഔട്ട്, ദീർഘനേരം ജോലി ചെയ്യുന്നതിനും അനുയോജ്യമായ കുഷ്യൻ സീറ്റുകൾ എന്നിവയോടെയാണ് എത്തുന്നത്. പവർ സ്റ്റിയറിങ്, മികച്ച ശ്രേണിയിലുള്ള നിയന്ത്രണ സംവിധാനം തുടങ്ങിയ അധിക സവിശേഷതകൾ ഉപയോഗം കൂടുതൽ എളുപ്പമാക്കുന്നതിനൊപ്പം കാർഷിക മേഖലയിൽ പ്രവർത്തനക്ഷമതയും ഗണ്യമായി വർധിപ്പിക്കുന്നു.

തിരഞ്ഞെടുത്ത ചില വിപണികളിലെ വൻ വിജയത്തിന് ശേഷമാണ് യുവോടെക് പ്ലസ് 585 ഡിഐവി1 രാജ്യത്തുടനീളം അവതരിപ്പിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും കരുത്തുറ്റ പ്രകടനവും സമന്വയിക്കുന്ന ഈ ട്രാക്ടർ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഏറെ സഹായിക്കുമെന്ന് മഹീന്ദ്ര ട്രാക്ടേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹർഷ് റായ് പറഞ്ഞു.

ഈ രംഗത്തെ തന്നെ ഏറ്റവും മികച്ച 6 വർഷത്തെ വാറന്റിയോടെയാണ് ഈ ട്രാക്ടർ വിപണിയിലെത്തുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.