Sections

റെക്കോർഡ് ബുക്കിംഗ്: മഹീന്ദ്രയുടെ പുതു മോഡലുകൾക്ക് ആദ്യ ദിനം 93,689 ബുക്കിംഗുകൾ

Thursday, Jan 15, 2026
Reported By Admin
Mahindra XEV 9e and XUV 7XO Get 93,689 Bookings in Hours

കൊച്ചി: മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്യുവികളായ എക്സ്ഇവി 9എസ്, എക്സ്യുവി 7എക്സ്ഒ വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ 93,689 പേർ വാഹനം ബുക്ക് ചെയ്തു. ജനുവരി 14ന് ഉച്ചക്ക് രണ്ട് മണി വരെ ലഭിച്ച ഈ ബുക്കിംഗുകളുടെ മൂല്യം 20,500 കോടിയിലധികം രൂപയാണ് (എക്സ്-ഷോറൂം വില).

ഉൽപ്പന്ന മികവ്, നവീകരണം, ശക്തമായ നിർമാണ ശേഷി എന്നിവയിലൂന്നി ഇന്ത്യയിലെ എസ്യുവി വിഭാഗത്തിൽ മഹീന്ദ്ര മുൻപന്തിയിലാണ്. എക്സ്ഇവി 9എസ്, എക്സ്യുവി 7എക്സ്ഒ എന്നിവയിലൂടെ പെട്രോൾ, ഡീസൽ, ഇലക്ട്രിക് വാഹന പ്രേമികൾക്ക് ഇഷ്ടമുള്ള വെരിയന്റ് തിരഞ്ഞെടുക്കാനുള്ള അവസരം കൂടിയാണ് മഹീന്ദ്ര ഒരുക്കുന്നത്.

പ്രീബുക്ക് ചെയ്തവർക്ക് എക്സ്യുവി 7എക്സ്ഒയുടെ വിതരണം 14ന് തന്നെ ആരംഭിച്ചു. ജനുവരി 26 മുതൽ എക്സ്ഇവി 9എസിന്റെ വിതരണം ആരംഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.