Sections

ബിപിഎൽ കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് പാചകവാതകം

Tuesday, Dec 20, 2022
Reported By MANU KILIMANOOR

പാവപ്പെട്ടവർക്ക് 500 രൂപക്ക് പ്രതിവർഷം 12 സിലണ്ടറുകൾ നൽകും


ബിപിഎൽ കുടുംബങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ 12 ഗ്യാസ് സിലിണ്ടറുകൾ 500 രൂപയ്ക്ക് നൽകാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചു. ആൽവാറിൽ നടന്ന ഭാരത് ജോഡോ യാത്ര പൊതുയോഗത്തിൽ മുഖ്യമന്ത്രി അശോക് ഗെഫ്ലോട്ടാണ് ഇക്കാര്യം പറഞ്ഞത്. ''വിലക്കയറ്റം ഗുരുതരമാണ്. അടുത്ത വർഷം ഏപ്രിൽ ഒന്നിന് ശേഷം ബിപിഎൽ കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ ഒരു വർഷം 12 ഗ്യാസ് സിലിണ്ടറുകൾ നൽകും. സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ആർക്കും നഷ്ടപ്പെടുത്തരുത് അദ്ദേഹം പറഞ്ഞു.ദാരിദ്ര്യരേഖയിൽ താഴെയുള്ള കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ ഗ്യാസ് സിലണ്ടർ നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗൊട്ട്, ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ അൽവാർ ജില്ലയിലെത്തിയപ്പോൾ സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഗൊട്ട് ഇക്കാര്യം പറഞ്ഞത്.പാവപ്പെട്ടവർക്ക് 500 രൂപക്ക് പ്രതിവർഷം 12 സിലണ്ടറുകൾ നൽകും. അടുത്ത മാസം അവതരിപ്പിക്കാൻ പോകുന്ന ബഡ്ജറ്റിനായി തയ്യാറെടുക്കുകയാണ്. ഇപ്പോൾ എനിക്ക് ഒന്നേ പറയാനുള്ളൂ. ഉജ്ജ്വല പദ്ധതി പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവർക്ക് എൽപിജി കണക്ഷനുകൾ നൽകി. ഇപ്പോൾ ആ സിലണ്ടറുകൾ കാലിയാണ്. കാരണം പാചകവാതകത്തിന്റെ വില 400 രൂപയിൽ 1040 രൂപയായി വർദ്ധിച്ചിരിക്കുന്നു.

സിലിണ്ടറുകൾ നൽകാൻ കേന്ദ്രസർക്കാർ ഉജ്വല പദ്ധതി ആരംഭിച്ചെങ്കിലും അവയിൽ ഗ്യാസ് നിറയ്ക്കാൻ പാവപ്പെട്ടവർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കേന്ദ്രത്തെ വിമർശിച്ചു.അടുത്ത മാസത്തെ ബജറ്റിനായി ഞാൻ തയ്യാറെടുക്കുകയാണ്. ഇപ്പോൾ ഒരു കാര്യം മാത്രം പറയാൻ ആഗ്രഹിക്കുന്നു. ഉജ്ജ്വല പദ്ധതി പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവർക്ക് എൽപിജി കണക്ഷനുകൾ നൽകി. എന്നാൽ സിലിണ്ടർ കാലിയായി തുടരുന്നു. കാരണം (സിലിണ്ടർ) നിരക്ക് ഇപ്പോൾ 400 രൂപയ്ക്കും 1,040 രൂപയ്ക്കും ഇടയിലാണ്.ഗെഫ്ലോട്ട് പറഞ്ഞു.ബജറ്റിൽ അവതരിപ്പിക്കുന്ന പദ്ധതികളിൽ ഒന്ന് മാത്രമാണിത്. പാവപ്പെട്ടവർക്കും ബിപിഎല്ലുകാർക്കും വിലക്കയറ്റത്തിന്റെ ഭാരം കുറയ്ക്കാൻ കിച്ചൺ കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കും- ഗൊട്ട് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.