എന്തുകൊണ്ട് സെൽഫ് ഇമേജ് ഇല്ലാതാകുന്നു എന്നതിനെ കുറിച്ചാണ് ഇന്നത്തെ കുറിപ്പ്
- ?? സെൽഫ് ഇമേജ് ഇല്ലാതാകാനുള്ള പ്രധാനപ്പെട്ട കാരണം അയാൾക്ക് ചെറുപ്പകാലത്ത് സെൽഫ് ലവ് ഇല്ലാത്തതുകൊണ്ടാണ്. കുട്ടിക്കാലത്ത് വളരെ നെഗറ്റീവായ കാര്യങ്ങൾ കേട്ട് വളരുന്നവരാണെങ്കിൽ അവർ സ്വാഭാവികമായും, സെൽഫ് ലവ് ഇല്ലാത്തവരാവുകയും അതോടൊപ്പം സെൽഫ് ഇമേജ് ഇല്ലാത്തവരായി മാറുകയും ചെയ്യുന്നു. ഉദാഹരണത്തിന് കുട്ടിക്കാലത്ത് 8 വയസ്സിന് താഴെ ഏറ്റവും മോശപ്പെട്ട കുറപ്പെടുത്തലുകൾ കേൾക്കുന്ന കുട്ടികൾ, നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, നിന്നെക്കൊണ്ടു ഒന്നും ചെയ്യാൻ സാധിക്കില്ല, നിനക്ക് കാര്യപ്രാപ്തിയില്ല, നീ പൊട്ടനാണ്, നീ കഴിവില്ലാത്തവനാണ്, നീ ജനിച്ച അന്നുമുതൽ തുടങ്ങിയ എന്റെ കഷ്ടകാലം, നീ ജനിച്ചതോടുകൂടി നമ്മുടെ ഭാഗ്യം എല്ലാം അവസാനിച്ചു, നീ ഈ ലോകത്തിന്റെ ശാപമാണ് ഇങ്ങനെയുള്ള വാക്കുകൾ ചില മാതാപിതാക്കളിൽ നിന്നോ അധ്യാപകരിൽ നിന്നോ കേട്ട് വളരുന്ന കുട്ടികൾ സെൽഫ് ഇമേജ് ഇല്ലാതെ വളരുവാൻ സാധ്യത വളരെകൂടുതലാണ്.
- കൗമാര കാലഘട്ടത്തിൽ, ബോഡിയെ കുറിച്ച് കൂടുതലായി ശ്രദ്ധിക്കുന്ന ഒരു സമയമാണ്. ആ കാലഘട്ടത്തിൽ തന്റെ ബോഡിക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നുകയോ, അധ്യാപകരിൽ നിന്നോ, കൂട്ടുകാരിൽ നിന്നോ, സമൂഹത്തിൽ നിന്നോ ബോഡി ഷൈമിങ് കേട്ട് വളരുന്ന കുട്ടികൾക്ക് സെൽഫ് ഇമേജ് വളരെ കുറവായിരിക്കും. ഇങ്ങനെയുള്ള ആൾക്കാർക്ക് സ്റ്റേജിൽ കയറാനോ, സെമിനാറിൽ സംസാരിക്കുവാനോ, പൊതുവേദിയിൽ സംസാരിക്കുവാനോ, ആൾക്കാർ കൂടുന്ന ഒരു സഭയിൽ സംസാരിക്കുവാനുള്ള കഴിവ് കുറവായിരിക്കും.
- ഒരു വ്യക്തിക്ക് നേരിടുന്ന റേപ്പ്, ഡിഗ്രേഡിങ്ങ്, റാഗിംഗ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് സെൽഫ് ഇമേജ് നഷ്ടപ്പെടുവാൻ ഇടവരാറുണ്ട്. അല്ലെങ്കിൽ പലതരത്തിലുള്ള ആക്സിഡന്റ്, പ്രകൃതിദുരന്തങ്ങൾ എന്നിവ നേരിട്ട ഒരാൾക്ക് സെൽഫ് ഇമേജ് വളരെയധികം കുറവായി കാണാറുണ്ട്.
- വീട്ടിലുണ്ടാകുന്ന സ്ട്രെസ്സ്, ഫാമിലിയിൽ ഉണ്ടാകുന്ന വലിയ ദുരന്തങ്ങൾ, തമ്മിൽ അഭിപ്രായവ്യത്യാസമുള്ള മാതാപിതാക്കളുടെ മക്കൾ, ഇത്തരം സാഹചര്യങ്ങളിൽ വളരുന്ന ആൾക്ക് സെൽഫ് ഇമേജ് വളരെ കുറവായിരിക്കും.
- നമ്മൾ നോക്കുമ്പോൾ ഇന്നത്തെ സോഷ്യൽ മീഡിയയിലെ എല്ലാ ആൾക്കാരും വളരെ സൗന്ദര്യമുള്ള ആൾക്കാർ ആയിട്ടും, അല്ലെങ്കിൽ കുടുംബങ്ങളിൽ താമസിക്കുന്നവർ വളരെ സ്നേഹത്തോടെ കഴിയുന്നവരാണ് എന്നൊക്കെ കാണാറുണ്ട്, ഇത് കാണുന്ന ആൾക്ക് ചിലപ്പോൾ തന്റെ ജീവിതം വളരെ മോശമാണെന്ന് വിചാരിച്ച് സെൽഫ് ഇമേജ് വളരെയധികം കുറഞ്ഞുപോകാൻ സാധ്യതയുണ്ട്. അതുപോലെ സിനിമയിലെ നായികാനായകന്മാരെ പോലെ ഒരു ജീവിതം തനിക്കില്ലെന്ന് കരുതി, അല്ലെങ്കിൽ ഒരു ഫാന്റസി ജീവിതം ഇല്ലെന്നു വിചാരിച്ച്, തനിക്ക് സൗന്ദര്യം ഇല്ലെന്ന് ചിന്തിച്ച് വിഷമിക്കുന്ന ആൾക്കാർ നമ്മുടെ ഇടയിൽ ഒരുപാട് പേരുണ്ട്.
- മനോരോഗം കൊണ്ട് സെൽഫ് ഇമേജ് നഷ്ടപ്പെടുന്ന ആൾക്കാരുണ്ട്.
ഇതൊക്കെയാണ് പ്രധാനമായും സെൽഫ് ഇമേജ് നഷ്ടപ്പെടാനുള്ള കാരണം. അടുത്തദിവസം എങ്ങനെ സെൽഫ് ഇമേജ് വർദ്ധിപ്പിക്കാം എന്ന് നോക്കാം.

എന്താണ് സെൽഫ് ഇമേജ്? സെൽഫി ഇമേജ് ഉള്ള വ്യക്തികളുടെ പെരുമാറ്റമെങ്ങനെ?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.