- Trending Now:
ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച് നടത്തുന്ന മിന്നല്‍ പരിശോധന സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രത്യേക സ്‌ക്വാഡ് ആരംഭിക്കും. രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് സ്‌കാഡുകള്‍ പ്രവര്‍ത്തിക്കുക. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പാക്കേജ് കമ്മോഡിറ്റിസ് നിയമപ്രകാരം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തുക, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുക തുടങ്ങിയവ കണ്ടെത്തി നടപടി സ്വീകരിക്കും.
സാമൂഹിക സുരക്ഷാ പെന്ഷന് പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം... Read More
എല്ലാ ജില്ലകളിലും രണ്ട് സ്‌ക്വാഡുകളായി പരിശോധന നടത്തുന്നതാണ്. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇതു സംബന്ധിച്ചുള്ള പരാതികള്‍ എല്ലാ ജില്ലകളിലുമുള്ള കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 1800 425 4835.
തിരുവനന്തപുരം- 8281698020, കൊല്ലം- 8281698028, പത്തനംതിട്ട-8281698035, ആലപ്പുഴ- 8281698043, കോട്ടയം- 8281698051, ഇടുക്കി- 8281698057, എറണാകുളം- 8281698067, തൃശ്ശൂര്‍- 8281698084, പാലക്കാട്- 8281698092, മലപ്പുറം- 8281698103, കോഴിക്കോട്- 8281698115, വയനാട്- 8281698120, കണ്ണൂര്‍- 8281698127, കാസര്‍ഗോട്- 8281698132.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.