Sections

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

Saturday, Aug 27, 2022
Reported By MANU KILIMANOOR

വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും സസ്പെന്റ് ചെയ്യും

2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2022 സെപ്റ്റംബര്‍ 1 മുതല്‍ 2023 ഫെബ്രുവരി 28നുള്ളില്‍ (ആറ് മാസം) ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും സസ്പെന്റ് ചെയ്യുന്നതും അത്തരക്കാര്‍ക്ക് 2023 മാര്‍ച്ച് മാസം മുതല്‍ പെന്‍ഷനുകള്‍ അനുവദിക്കുന്നതുമല്ല. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറി പെന്‍ഷന്‍ പുനസ്ഥാപിച്ചു  നല്‍കുന്നതാണ്. എന്നാല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താല്‍ തടയപ്പെടുന്ന പെന്‍ഷന്‍ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹതയുണ്ടായിരിക്കില്ല. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധിയായ ഒരു ലക്ഷം രൂപയില്‍ അധികം വരുമാനമുള്ളവരെ പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും സ്ഥിരമായി ഒഴിവാക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.