Sections

ഫുഡ് സേഫ്റ്റി ലൈസൻസ്/രജിസ്‌ട്രേഷൻ കരസ്ഥമാക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും

Saturday, May 11, 2024
Reported By Admin
Food Safety License

പത്തനംതിട്ട: ഫുഡ് സേഫ്റ്റി ലൈസൻസ്/രജിസ്ട്രേഷൻ സ്റ്റേഷൻ കരസ്ഥമാക്കിയതിനുശേഷം മാത്രമേ ഏതൊരു ഭക്ഷണ നിർമ്മാണ/വിതരണസ്ഥാപനം പ്രവർത്തിക്കുവാൻ പാടുള്ളൂ. ലൈസൻസ്/രജിസ്ട്രേഷൻ കരസ്ഥമാക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

ഭക്ഷണ നിർമ്മാണവുമായി ബന്ധപ്പെട്ട ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ 31 ന് മുൻപായി ഫോസ്കോസ് സൈറ്റ് മുഖേന ആനുവൽ റിട്ടേൺ ഫയൽ ചെയ്യണം. ആനുവൽ റിട്ടേൺ ഫയൽ ചെയ്യാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. എഫ്.എൽ.ആർ.എസ് സൈറ്റ് മുഖാന്തരം എഫ്.എസ്.എസ്.എ.ഐ ലൈസൻസ് കരസ്ഥമാക്കിയിട്ടുള്ള ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ ഫോസ്കോസ് സൈറ്റ് മുഖാന്തരം ഫുഡ് കാറ്റഗറി സിസ്റ്റത്തിലേക്ക് മോഡിഫെക്കേഷനു വേണ്ടി അപേക്ഷ നൽകണം. അല്ലാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

വെള്ളം ഉപയോഗിച്ച് ഭക്ഷണം നിർമ്മാണം ചെയ്യുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തണം. സ്ഥാപനത്തിൽ വിൽക്കുന്ന പാക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിലെ ലേബൽ വിവരങ്ങളും, പാഴ്സൽ ആയി കൊടുക്കുന്ന പാകം ചെയ്ത ഭക്ഷണ സാധനങ്ങളിലുള്ള ലേബൽ വിവരങ്ങളും പൂർണമായിരിക്കണം. ഭക്ഷണ സാധനങ്ങൾ വാങ്ങിയതിനുശേഷം നൽകുന്ന ബില്ലിൽ സ്ഥാപനത്തിന്റെ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ നമ്പർ നിർബന്ധമായും പതിപ്പിച്ചിരിക്കണം.

സ്ഥാപനത്തിന് അനുവദിച്ചിട്ടുള്ള ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടോൾഫ്രീ നമ്പർ 18004251125 എന്നിവ പൊതുജനങ്ങൾക്ക് കാണത്തക്കവിധത്തിൽ സ്ഥാപനത്തിൽ പ്രദർശിപ്പിച്ചിരിക്കണം. സ്ഥാപനത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യംചെയ്യുന്ന ജീവനക്കാർ ഹെൽത്ത്കാർഡ് നിർബന്ധമായും കരസ്ഥമാക്കിയിരിക്കണം. സ്ഥാപനങ്ങളിൽ പരിശോധനക്കായി എത്തുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശോധനാ വേളയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ/രേഖകൾ നൽകണം. അവരുടെ ഡ്യൂട്ടിക്ക് തടസം നിൽക്കുന്നത് ശിക്ഷാർഹമാണ്. ഭക്ഷണ നിർമ്മാണം/വിതരണം/വിൽപന നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

ഭക്ഷ്യ സുരക്ഷാ ലൈസൻസ്, ആനുവൽ റിട്ടേൺ എന്നിവയുമായി ബന്ധപ്പെട്ട് ബന്ധപ്പെടേണ്ട നമ്പരുകൾ:

  • 8943346183- ഭക്ഷ്യ സുരക്ഷാഅസിസ്റ്റന്റ് കമ്മീഷണർ, പത്തനംതിട്ട ജില്ല
  • 9072639572- നോഡൽ ഭക്ഷ്യ സുരക്ഷാഓഫീസർ
  • 04734 221236- ഓഫീസ്

ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ബന്ധപ്പെടേണ്ട നമ്പരുകൾ:

  • ഭക്ഷ്യ സുരക്ഷാഓഫീസർ ആറന്മുളസർക്കിൾ 8943346539
  • ഭക്ഷ്യ സുരക്ഷാഓഫീസർ അടൂർസർക്കിൾ 8943346589
  • ഭക്ഷ്യ സുരക്ഷാഓഫീസർ തിരുവല്ലസർക്കിൾ 9947752040
  • ഭക്ഷ്യ സുരക്ഷാഓഫീസർ റാന്നിസർക്കിൾ 8943346588
  • ഭക്ഷ്യ സുരക്ഷാഓഫീസർ കോന്നിസർക്കിൾ 7593000862.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.