Sections

ഭവന വായ്പകൾക്ക് ഇളവുമായി പ്രമുഖ ബാങ്ക്

Tuesday, Jul 18, 2023
Reported By admin
loan

വിവിധ ഭവന വായ്പകൾ എടുക്കാൻ പോകുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും


 ഭവന വായ്പ എടുക്കാൻ പ്ലാൻ ചെയ്യുന്നവർക്ക് ആശ്വാസവുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. എല്ലാത്തരം ഭവനവായ്പകളുടെയും പ്രോസസിംഗ് ഫീസ് 50 മുതൽ നൂറ് ശതമാനം വരെ ഒഴിവാക്കാൻ എസ്ബിഐ തീരുമാനിച്ചു. ഓഗസ്റ്റ് 31 വരെയായിരിക്കും എസ്ബിഐയുടെ ഈ ആനുകൂല്യം എന്നാണ് റിപ്പോർട്ടുകൾ.

റെഗുലർ ഭവന വായ്പകൾ, എൻആർഐ വായ്പകൾ, പ്രിവിലേജ് വായ്പകൾ തുടങ്ങി വിവിധ ഭവന വായ്പകൾ എടുക്കാൻ പോകുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാത്തരം ഭവന വായ്പകൾക്കും ടോപ്പ് അപ്പ് ലോണുകൾക്കും കുറഞ്ഞത് 2000 രൂപയും പരമാവധി 5000 രൂപയുമാണ് പ്രോസസിംഗ് ഫീസ് ഇനത്തിൽ ഒഴിവാക്കുക. 

പ്രോസസിംഗ് ഫീസിന് വരുന്ന ജിഎസ്ടിയും ഒഴിവാക്കും. ഇത്തരം വായ്പകൾക്ക് പ്രോസസിംഗ് ഫീസ് ഇനത്തിൽ 50 ശതമാനമാണ് ഒഴിവാക്കുന്നത്. എന്നാൽ ഏറ്റെടുക്കൽ, പുനർവിൽപ്പന തുടങ്ങിയവയ്ക്ക് പ്രോസസിംഗ് ഫീസ് പൂർണമായും ഒഴിവാക്കും. എന്നാൽ പെട്ടെന്ന് ലഭിക്കുന്ന ഇൻസ്റ്റാ ഹോം ടോപ്പ്അപ്പുകൾക്കും വീട് പണയത്തിന് നൽകലിനും ഈ ആനുകൂല്യം ലഭിക്കില്ല.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.