Sections

ഖാദി കിടക്ക ലോഞ്ചിങ്ങും ആദരിക്കലും ഇന്ന്

Friday, Sep 29, 2023
Reported By Admin
Sushupti Bed

പയ്യന്നൂർ ഖാദി കേന്ദ്രം പുതുതായി ഉൽപ്പാദിച്ച് വിപണിയിലിറക്കുന്ന 'സുഷുപ്തി' കിടക്കകളുടെ ലോഞ്ചിങ്ങും ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഖാദി ജീവിതചര്യയാക്കിയ ഉപഭോക്താക്കളെ ആദരിക്കലും സെപ്തംബർ 29നു നടക്കും. വൈകിട്ട് നാലിന് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ 'സുഷുപ്തി' കിടക്കകളുടെ ലോഞ്ചിങ് നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഖാദി ഉപഭോക്താക്കളെ ആദരിക്കും. ജില്ലാ ആയുർവേദിക് ആശുപത്രി സൂപ്രണ്ട് ഡോ. ജി ശ്യാമ കൃഷ്ണൻ, ജില്ലാ ഓർത്തോപീഡിക് സൊസൈറ്റി സെക്രട്ടറി ഡോ. കെ ജയദേവ് എന്നിവർ മുഖ്യാതിഥിയാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.