- Trending Now:
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായ് കൽപ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഖാദി മേള ആരംഭിച്ചു.
കൽപ്പറ്റ നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ് ജില്ലാ പ്രോജക്ട് ഓഫീസർ പി.സുഭാഷ്, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ എം. അനിത, ഷോറൂം മാനേജർ പി. ദിലീപ് കുമാർ, ഷൈജു അബ്രഹാം, ജിബിൻ വി.പി, കെ ഫസീല, ഒ.കെ.പുഷ്പ, കെ.കെ ശ്രീബീഷ്, ഇ.കെ റിജിന എന്നിവർ സംസാരിച്ചു.
മേളയിൽ മനില ഷർട്ടിംഗ്, മസ്ലിൻ ഷർട്ടിംഗ്, റെഡിമേഡ് ഷർട്ടുകൾ, കുപ്പടം മുണ്ടുകൾ, കോട്ടൺ സാരികൾ, സിൽക്ക് സാരികൾ, ബെഡ് ഷീറ്റുകൾ, കാവി മുണ്ടുകൾ, മസ്ലിൻ മുണ്ടുകൾ, ഉന്നകിടക്കകൾ, തലയിണകൾ, ചുരിദാർ ടോപ്പുകളും കൂടാതെ വിവിധ തരം ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും ലഭ്യമാണ്. സർക്കാർ, അർദ്ധ സർക്കാർ, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഖാദി തുണിത്തരങ്ങൾക്ക് സർക്കാർ 30% വരെ റിബേറ്റും ലഭിക്കും. മേള ഒക്ടോബർ 3 ന് സമാപിക്കും.
വസ്ത്രവിപണിയിൽ വൈവിധ്യമൊരുക്കി ഖാദി; കുട്ടികൾക്കായി റെഡിമെയ്ഡ് ഖാദിവസ്ത്രങ്ങൾ ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.