- Trending Now:
കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്സ്പോയിൽ കുടുംബശ്രീ ഒരുക്കുന്നത് പ്ലാസ്റ്റിക്കിന് ബദലായുള്ള ഉത്പന്നങ്ങളുടെ പ്രദർശനം. വിവിധ കുടുംബശ്രീ സംരംഭകരുടെ പ്രകൃതി സൗഹൃദ ഉത്പന്നങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായി 50 ലധികം ഉത്പന്നങ്ങളാണ് എക്സ്പോയിൽ പ്രദർശിപ്പിക്കുന്നത്. തുണി സഞ്ചി, പേപ്പർ പേന, മൊബൈൽ സ്റ്റാൻഡ് തുടങ്ങി നിത്യജീവിതത്തിൽ പ്രയോജനകരമായ വസ്തുക്കളാണ് പ്രകൃതി സൗഹൃദ നിർമ്മാണ സാമഗ്രികൾ കൊണ്ട് തയാറാക്കി പ്രദർശിപ്പിക്കുന്നത്. ഇത്തരം വസ്തുക്കൾ വാങ്ങുന്നതിന് സ്റ്റാളിൽ സൗകര്യമുണ്ടായിരിക്കില്ലെങ്കിലും ഉത്പാദകരുടെ പൂർണ്ണ വിവരങ്ങളും ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുന്നതിനുള്ള നമ്പറുകളും പ്രദർശിപ്പിക്കും.
ക്ലീൻ കേരള ശേഖരിച്ചത് 21757 കിലോ തരംതിരിച്ച പ്ലാസ്റ്റിക്... Read More
കേരളത്തിന്റെ മാലിന്യ നിർമ്മാർജനത്തിൽ സുപ്രധാന പങ്കു വഹിക്കുന്ന ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുന്ന ഫോട്ടോ, വീഡിയോ പ്രദർശനവും കുടുംബശ്രീ സ്റ്റാളിൽ അവതരിപ്പിക്കും. ഗ്ലോബൽ എക്സ്പോയുടെ ഭാഗമായി ഭക്ഷ്യമേളയും കുടുംബശ്രീ അവതരിപ്പിക്കുന്നുണ്ട്. 8000 ചതുരശ്ര അടിയിലുള്ള 10 ഫുഡ് സ്റ്റാളുകളാണ് എക്സ്പോയിലുള്ളത്. വിഐപികൾക്കായി പ്രത്യേക സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിൽ നിന്നുമുള്ള ഭക്ഷ്യവിഭവങ്ങൾ മേളയിലുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.