Sections

കുടുംബശ്രീ സംരംഭമായ തനിമ ജൈവവള യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

Tuesday, Sep 12, 2023
Reported By Admin
Kudumbashree

ജൈവവള യൂണിറ്റ് ഉദ്ഘാടനം ചെയ്തു


തിരുനെല്ലി പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങിയ കുടുംബശ്രീ സംരംഭമായ തനിമ ജൈവവള യൂണിറ്റിന്റെ ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണൻ നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ പി സൗമിനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ഉസ്മാൻ ആദ്യ വിൽപ്പന നിർവഹിച്ചു. തിരുനെല്ലി ഗ്രാമീൺ ബാങ്ക് മാനേജർ സുന്ദരേശൻ ഉത്പ്പന്നം ഏറ്റുവാങ്ങി. നിലവിൽ ആദ്യമായി രജിസ്റ്റർ ചെയ്ത ജൈവവള യൂണിറ്റ് കൂടിയാണ് തനിമ ആക്ടിവിറ്റി ഗ്രൂപ്പ്. കാട്ടിക്കുളം മജിസ്ട്രേട്ട് കവലയിൽ ആരംഭിച്ച യൂണിറ്റിൽ ജൈവവളം കൂടാതെ, വേപ്പിൻ പിണ്ണാക്ക്, കാർഷിക തൈകൾ, പോട്ടി മിക്സ്, കൃഷി ഉപകരണങ്ങൾ, ചെടി ചട്ടികൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. വാർഡ് മെമ്പർ കെ രാധാകൃഷ്ണൻ, ചിഞ്ചു സത്യൻ, ജയന പ്രമോദ്, ബിന്ദു രവി, പ്രമീള, വി.എസ് ജീന, ലീല ഷാജൻ തുടങ്ങിയവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.