Sections

വർക്കലയിൽ ആഡംബരത്തിന്റെ പുതിയ അനുഭവമായി 'കൃഷ്ണകൃപ' ലക്ഷ്വറി പൂൾ ഹോം സ്റ്റേ by സുജ R മോഹൻ' തുടക്കം

Wednesday, Aug 19, 2026
Reported By Admin
Krishnakripa Luxury Pool Homestay Opens in Varkala

  • ജനാർദ്ദനസ്വാമി ക്ഷേത്രത്തിന് സമീപം പത്ത് ആഡംബര മുറികളുമായി പുതിയ ലക്ഷ്വറി പൂൾ ഹോം സ്റ്റേ.

വർക്കല: വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും ആഡംബര താമസത്തിന്റെ വ്യത്യസ്തമായ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ലൈഫ് കോച്ച്, മൈൻഡ് പവർ ട്രെയിനർ, ബിസിനസ് കോച്ച്, സെലിബ്രിറ്റി കോച്ച് എന്നീ നിലകളിൽ ശ്രദ്ധേയയായ സുജ R മോഹന്റെ ഏറ്റവും പുതിയ സംരംഭമായ 'കൃഷ്ണകൃപ' ലക്ഷ്വറി പൂൾ ഹോം സ്റ്റേ by സുജ R മോഹൻ' വർക്കലയിൽ തുടക്കമായി.

വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന കൃഷ്ണകൃപ ആധുനിക സൗകര്യങ്ങളും പരമ്പരാഗത കേരളീയ ആതിഥേയത്വത്തിന്റെ ഊഷ്മളതയും സമന്വയിപ്പിച്ചുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

ചിങ്ങം ഒന്നിന് നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത ടെലിവിഷൻ അവതാരകനും യൂട്യൂബറും സോഷ്യൽ മീഡിയ താരവുമായ കാർത്തിക് സൂര്യ, സംരംഭക സുജ R മോഹൻ, അനിൽ കുമാർ എന്നിവർ ചേർന്ന് കൃഷ്ണകൃപയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. പ്രശസ്ത യൂട്യൂബർമാരായ വീണാ ഒറിജിനൽസും ഉണ്ണിവാവ വ്ലോഗ്സും ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. ഉദ്ഘാടന ചടങ്ങ് ആഘോഷപൂർവമായ അന്തരീക്ഷത്തിലാണ് നടന്നത്.

പത്ത് വിശാലമായ മുറികളോടുകൂടിയ 'കൃഷ്ണകൃപ' ലക്ഷ്വറി പൂൾ ഹോം സ്റ്റേ by സുജ R മോഹൻ' ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. ഹോം സ്റ്റേയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിന്റെ വിശാലമായ സ്വകാര്യ സ്വിമ്മിംഗ് പൂളാണ്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സ്വകാര്യതയും സമാധാനവും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഓരോ സൗകര്യവും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വർക്കലയുടെ പ്രകൃതിഭംഗിയും ആത്മീയ അന്തരീക്ഷവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അനുഭവിക്കാൻ കഴിയുന്ന മികച്ച ലൊക്കേഷനാണ് കൃഷ്ണകൃപയുടേത്. വിശ്രമത്തിനും കുടുംബ അവധിക്കാലത്തിനും സ്വകാര്യ ആഘോഷങ്ങൾക്കും പ്രീമിയം താമസാനുഭവം തേടുന്നവർക്കും അനുയോജ്യമായൊരു ലക്ഷ്വറി ഡെസ്റ്റിനേഷനായി കൃഷ്ണകൃപയെ മാറ്റുകയാണ് ലക്ഷ്യമെന്ന് സുജ R മോഹൻ പറഞ്ഞു.

''വർക്കലയുടെ മനോഹാരിതയ്ക്കൊപ്പം അതിഥികൾക്ക് ഏറ്റവും മികച്ച സ്വകാര്യതയും ആഡംബരവും മനോഹരമായ താമസാനുഭവവും നൽകണമെന്ന ആഗ്രഹത്തിലാണ് കൃഷ്ണകൃപ ഒരുക്കിയത്. ഓരോ അതിഥിക്കും സ്വന്തം വീട്ടിലെത്തിയ അനുഭവത്തോടൊപ്പം ഒരു പ്രീമിയം ഹോളിഡേ അനുഭവവും ലഭിക്കണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം,'' സുജ R മോഹൻ പറഞ്ഞു.

വർക്കലയിലെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുന്ന പുതിയൊരു സംരംഭമെന്ന നിലയിൽ 'കൃഷ്ണകൃപ' ലക്ഷ്വറി പൂൾ ഹോം സ്റ്റേ by സുജ R മോഹൻ' ' ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.