- Trending Now:
കോവില്ലൂർ രാധാകൃഷ്ണന്റെ പ്രഥമ നോവലായ 'കൊറ്റനാടിന്റെ കണ്ണുനീർ' സാഹിത്യകാരിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എം. ഗംഗാദേവി മാതൃഭൂമി ന്യൂസ് എഡിറ്റർ ഡി. പ്രമേഷ്‌കുമാറിന് നൽകി പ്രകാശനം ചെയ്തു. സാഹിതി പ്രസാദകനായ ബിന്നി സാഹിതി ചടങ്ങിൽ അധ്യക്ഷനായി. പ്രസിദ്ധ ചിത്രകാരൻ സുജിത് ഭവാനന്ദൻ സ്വാഗതം ആശംസിച്ചു. പ്രമുഖ കവി കല്ലറ അജയൻ, സെൻട്രൽ ഫിലിം സെൻസർ ബോർഡ് അംഗമായ ജി. എം. മഹേഷ്, ചലച്ചിത്ര സംവിധായകൻ ജോളി മസ്, ഗണിതപരിഷത്ത് പ്രസിഡന്റ് എം. വി. ഗോപൻ, സംഗീത സംവിധായകൻ ദർശൻ രാമൻ, തെക്കൻ സ്റ്റാർ മീഡിയ ഡയറക്ടർ സ്റ്റാൻലി പുത്തൻ പുരയ്ക്കൽ, ലയനം കലാ സാഹിത്യ വേദി സെക്രട്ടറി സിന്ധു, മുഖർ ശംഖ് വിദഗ്ധൻ നെയ്യാറ്റിൻകര കൃഷ്ണൻ, അധ്യാപകരായ ജെ. റൂഫസ്, പ്രതിഭ. എൽ.പി, ശ്രീ സന്തോഷ്‌കുമാർ എന്നീ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.