- Trending Now:
കൊച്ചി: രാജ്യാന്തര പ്രശസ്തിയാർജിച്ച കൊച്ചി ബിനാലെയുടെ ആറാം പതിപ്പിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) അറിയിച്ചു.
ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കൊടിയിറക്ക് ചടങ്ങ് പൊതുജനങ്ങൾക്ക് നേരിട്ട് കാണുന്നതിനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതോടെ ബിനാലെയ്ക്ക് ഔദ്യോഗിക സമാപനമാകും.
ലോകമെമ്പാടുമുള്ള കലാപ്രേമികളെയും നിരൂപകരെയും സന്ദർശകരെയും ആകർഷിച്ചാണ് ബിനാലെ ആറാം പതിപ്പ് അവസാനിക്കുന്നത്. മുൻനിര സമകാലിക കലാകാരൻമാരുടെ സൃഷ്ടികൾക്കൊപ്പം പുതിയ കലാകാരൻമാരുടെ അവതരണകളും ശ്രദ്ധേയമായി. 6.6 ലക്ഷം പേർ ബിനാലെ സന്ദർശിച്ചു.
2026 മാർച്ച് 31 ന് വൈകിട്ട് 5 മണിക്ക് ബിനാലെയുടെ എല്ലാ വേദികളിലും പ്രവേശനം അവസാനിക്കും.
സമാപനദിനം വൈകുന്നേരം 7 മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ ഈ പതിപ്പിന്റെ യാത്രയും സ്വാധീനവും വ്യക്തമാക്കുന്ന പ്രഭാഷണങ്ങളും അനുമോദനവും സംഘടിപ്പിച്ചിട്ടുണ്ട്.
കെബിഎഫ് ചെയർപേഴ്സൺ ഡോ. വേണു വി, ക്യൂറേറ്റർ നിഖിൽ ചോപ്ര, കെബിഎഫ് സിഇഒ തോമസ് വർഗീസ് എന്നിവർ പ്രസംഗിക്കും.
സമാപന ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം 7.30 ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ പർവാസിന്റെ ലൈവ് സംഗീത പരിപാടി ഉണ്ടായിരിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.