- Trending Now:
തിരുവനന്തപുരം: ഇന്ത്യൻ എയർഫോഴ്സുമായി സഹകരിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്, എയർഫോഴ്സ് ക്യാമ്പസിൽ ദുരന്ത നിവാരണ മോക്ഡ്രിൽ സംഘടിപ്പിച്ചു. ബസും കാറും കൂട്ടിയിടിച്ചുള്ള അപകടമാണ് മോക്ഡ്രില്ലിൽ ആവിഷ്കരിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ വലിയ തോതിലുള്ള അപകടങ്ങൾ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിന്റെ പരിശീലനമായിരുന്നു മോക്ഡ്രിൽ.
ആരോഗ്യ പ്രവർത്തകർക്കും അടിയന്തര രക്ഷാപ്രവർത്തകർക്കുമായി സംഘടിപ്പിച്ച മോക്ഡ്രില്ലിന് കിംസ്ഹെൽത്ത് എമർജൻസി മെഡിസിൻ വിഭാഗം കൺസൾട്ടന്റും ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. ഷമീം കെ.യു. നേതൃത്വം നൽകി. മോക്ഡ്രില്ലിൽ 15 പേരെ അപകടത്തിൽപ്പെട്ടവരായി കണക്കാക്കി രക്ഷാപ്രവർത്തനം നടത്തി. അപകട ബാധിതർക്കേറ്റ പരിക്കിന്റെ ആഘാതമനുസരിച്ച് റെഡ്, യെല്ലോ, ഗ്രീൻ വിഭാഗങ്ങളായി തിരിച്ചാണ് മോക്ക്ഡ്രില്ലിൽ രക്ഷാപ്രവർത്തനം നടത്തിയത്.
കിംസ്ഹെൽത്തിലെ വിവിധ മെഡിക്കൽ, സർജിക്കൽ വിഭാഗങ്ങളിലെ ഡോക്ടർമാർ മോക്ഡ്രില്ലിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും കാര്യക്ഷമമായ ഏകോപനം നടത്തുകയും ചെയ്തു. തുടർന്ന് നടന്ന അവലോകന യോഗത്തിൽ കിംസ്ഹെൽത്തിലെ വിവിധ വകുപ്പുകളിലെ പ്രതിനിധികളും എയർഫോഴ്സ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.