- Trending Now:
പത്തനംതിട്ട: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ കീഴിലുള്ള ഇലന്തൂർ, പത്തനംതിട്ട, അടൂർ വിപണന ശാലകളിൽ ജൂലൈ നാലു മുതൽ റിഡക്ഷൻ മേള നടത്തും. മേളയുടെ ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തിൽ ഖാദി ബോർഡ് മെമ്പർ സാജൻ തോമസ് നിർവഹിക്കും. പ്രോജക്ട് ഓഫീസർ എം.വി. മനോജ് കുമാർ അധ്യക്ഷത വഹിക്കും.
വിവിധയിനം ഖാദി തുണിത്തരങ്ങൾ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്. ദോത്തികൾ, കാവിമുണ്ടുകൾ, സിൽക്ക് സാരി, കോട്ടൺ സാരി, ബെഡ്ഷീറ്റുകൾ, ഷർട്ടിംഗ്സ്, റെഡിമെയ്ഡ് ഷർട്ടുകൾ തുടങ്ങിയവ വിൽപനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഖാദിയെ സ്നേഹിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രോജക്ട് ഓഫീസർ എം.വി. മനോജ് കുമാർ അറിയിച്ചു.
കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ് പദ്ധതിയുടെ വിതരണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.