Sections

ബീസ്റ്റും  കെ ജി എഫും നേര്‍ക്കുനേര്‍

Thursday, Apr 14, 2022
Reported By MANU KILIMANOOR

ബീസ്റ്റും  കെ ജി എഫും നേര്‍ക്കുനേര്‍

 

ഇന്ത്യയിലെ സിനിമാപ്രേമികള്‍ക്ക് ഇത് ആഘോഷത്തിന്റെ ദിനങ്ങള്‍  ആണ്.ഹിറ്റ് മേക്കര്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത വിജയ് നായകനായ  ബീസ്റ്റും കന്നട നടനായ യാഷ് നായകനായെത്തുന്ന കെജിഎഫ്: ചാപ്റ്റര്‍ 2 രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ആയിരിക്കുകയാണ്. വലിമൈ, എതര്‍ക്കും തുണിന്തവന്‍, ആര്‍ആര്‍ആര്‍ തുടങ്ങിയ വമ്പന്‍ സിനിമകള്‍ കോവിഡിനു ശേഷം  തിയേറ്റര്‍ ബിസിനസിന് ജീവന്‍ തിരികെ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ബീസ്റ്റ്, കെജിഎഫ് 2 എന്നീ സിനിമകളുടെ റിലീസ് കൂടെ എത്തിയിരിക്കുകയാണ്.വിഷു, ഈസ്റ്റര്‍ ഫെസ്റ്റിവല്‍ സീസണുകള്‍ സിനിമാ ബിസിനസിനെ വളരെയധികം സഹായിക്കുന്നുണ്ട്.രണ്ട് ചിത്രങ്ങളുടെയും അഡ്വാന്‍സ് ബുക്കിംഗ് ട്രെന്‍ഡ് ശക്തമാണ്.ബീസ്റ്റിന്റെ നാല് ആദ്യ ദിന ഷോകളും തല്‍ക്ഷണം വിറ്റുതീര്‍ന്നതയാണ് റിപ്പോര്‍ട്ടുകള്‍. കെജിഎഫ് 2 ഓണ്‍ലൈന്‍ ബുക്കിംഗിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.ഉയര്‍ന്ന ഓപ്പണിംഗ് സ്‌ക്രീന്‍ കൗണ്ട് ഉള്ള K.G.F: 2 ന്റെ ഹിന്ദി പതിപ്പ് മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പനയുടെ ചാര്‍ട്ടുകളില്‍ മുന്നിലാണ്.യാഷ് അഭിനയിച്ച ചിത്രം തകര്‍ത്ത് ഓടുമ്പോള്‍ ജികെ സിനിമാസിന്റെ ഉടമയായ റൂബന്‍ മാതേവന്‍ പറയുന്നത് . ''രണ്ട് സിനിമകള്‍ക്കും ബുക്കിംഗ് വളരെ മികച്ചതാണ്, പക്ഷേ KGF 2 ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. സമീപകാലത്ത് ഏറ്റവും വലിയ ഓപ്പണിംഗ് ഡേ കളക്ഷന്‍ ലഭിച്ച അജിത്തിന്റെ വാലിമൈയുടെ ഓപ്പണിംഗ് ബീസ്റ്റിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍  മറികടന്നു.കെജിഎഫ് 2-ന് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യുന്നതിനാല്‍, ആദ്യ ദിവസം സോളോ കളിക്കുന്നതിന്റെ ഗുണം ബീസ്റ്റിനുണ്ട്.ബീസ്റ്റ് 800-ലധികം സ്‌ക്രീനുകളിലും കെജിഎഫ് 2250 സ്‌ക്രീനുകളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്.


2018-ലെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, മാര്‍വലിന്റെ സൂപ്പര്‍ഹീറോ സീരിയസില്‍ ഉള്ള അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം, ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ തുടങ്ങിയ എക്കാലത്തെയും ഹിറ്റുകളുടെ ഓപ്പണിംഗ് റെക്കോര്‍ഡ് ഇത് മറികടക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം അവസാനത്തോടെ, RRR-ന്റെ ഹിന്ദി പതിപ്പ് ആദ്യദിനം ഏകദേശം 19 കോടി നേടി. ഷാഹിദ് കപൂറിനെ ജഴ്‌സി എന്ന സിനിമ കെജിഎഫ്,ബീസ്റ്റ് എന്നീ രണ്ട് ബിഗ്ബജറ്റ് സിനിമകളുടെ റിലീസ് കാരണം മാറ്റിവെച്ചിരിക്കുകയാണ് 
വന്‍ വിജയമായ ഒരു സിനിമയുടെ തുടര്‍ച്ച എന്ന നിലയില്‍ കെ.ജി.എഫിന് നേട്ടമുണ്ട്.ബാഹുബലി 2-വിന്റെ അതേ പാത കെ ജി എഫ് 2വും പിന്തുടരും.

ബീസ്റ്റ് തമിഴ്‌നാട്ടിലും കര്‍ണാടകയിലും കേരളത്തിലും സ്‌ക്രീനുകളില്‍ ആധിപത്യം സ്ഥാപിക്കുന്നുണ്ട്. വിജയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. മാസ്റ്റര്‍, ബിഗില്‍, സര്‍ക്കാര്‍, മെര്‍സല്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ക്കൊപ്പം, 2015-ന് ശേഷം അദ്ദേഹം ഒരു തോല്‍വി കണ്ടിട്ടില്ല. ബീസ്റ്റ് വിജയുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രമാണ്, കെ.ജി.എഫ് ഇന്ത്യന്‍ സിനിമ മേഖലയില്‍ പൂര്‍ണ്ണമായും നിഴലിക്കും എന്നതും യഥാര്‍ത്ഥ്യമാണ്.കെ.ജി.എഫ്. ഈ വര്‍ഷത്തെ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ്, കുറഞ്ഞത് ഒരാഴ്ചയെങ്കിലും എതിര്‍പ്പില്ലാതെ ചിത്രം ഓടും എന്നാണ് റിപ്പോര്‍ട്ടുകള്‍. 100 കോടി നിര്‍മാണ ചെലവില്‍ പുറത്തിറങ്ങുന്ന കെജിഎഫ് 2വും 150 കോടി നിര്‍മ്മാണ ചിലവില്‍ ഇറങ്ങുന്ന ബിസ്റ്റും തീയേറ്ററുകളില്‍ ആഘോഷം ഉണര്‍ത്തുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.