Sections

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ആര്‍ആര്‍ആര്‍; സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് വിലമതിക്കുന്ന സമ്മാനം നല്‍കി താരം

Wednesday, Apr 06, 2022
Reported By admin
film

റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം വന്‍ വ്യവസായിക വിജയം നേടിയിരുന്നു


ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ് രാജമൗലിയുടെ മെഗാ ബജറ്റ് ചിത്രമായ ആര്‍ആര്‍ആര്‍. ചിത്രം മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ടിരിക്കുകയാണ്. വാരാന്ത്യ കളക്ഷനില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായതോടെ ലോകമെമ്പാടുനിന്നുമായി ചിത്രം നേടിയത് 900 കോടി രൂപ.

ലോകത്ത് തന്നെ ഈ വിജയം നേടുന്ന ചുരുക്കം ചില സിനിമകളില്‍ ഒന്നായി ഇതോടെ ആര്‍ആര്‍ആര്‍ മാറി. ജൂനിയര്‍ എന്‍ടിആറും രാം ചരണും അഭിനയിച്ച ചിത്രം ഒന്നിനുപുറകെ ഒന്നായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. വാരാന്ത്യത്തില്‍ മാത്രം ചിത്രം 80 കോടി രൂപയുടെ കളക്ഷന്‍ നേടി.

റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം വന്‍ വ്യവസായിക വിജയം നേടിയിരുന്നു. ആദ്യ ആഴ്ചയില്‍ 709.36 കോടി രൂപയായിരുന്നു ബോക്‌സ് ഓഫീസ് കളക്ഷന്‍. രണ്ടാം ആഴ്ചയിലെ ആദ്യ ദിവസം 41.53 കോടി രൂപയും രണ്ടാം ദിവസം 68.17 കോടി രൂപയും ലഭിച്ചു. മൂന്നാം ദിവസം 82.40 കോടി രൂപയാണ് കളക്ഷന്‍. ഇതുവരെ 901.46 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. വെറും 10 ദിവസം കൊണ്ട് തന്നെ ചരിത്രപരമായ 500 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

ജൂനിയര്‍ എന്‍ടിആറും രാം ചരണും അഭിനയിച്ച ചിത്രം മാര്‍ച്ച് 25 ന് ലോകമെമ്പാടുമുള്ള സ്‌ക്രീനുകളില്‍ എത്തി. ലോകമെമ്പാടും തന്നെ മികച്ച പ്രതികരണം നേടിയതോടെ റെക്കോര്‍ഡുകളിലേക്കുള്ള കുതിപ്പ് തുടരുകയാണ്. മിഡില്‍ ഈസ്റ്റിലും റെക്കോര്‍ഡ് വരുമാനമാണ് ചിത്രം നേടിയത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ. മിഡില്‍ ഈസ്റ്റ് പ്രീമിയര്‍ ഷോകളില്‍ നിന്ന് മാത്രം 32.01 കോടി രൂപ ചിത്രം നേടി.

ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി തെലുങ്ക് താരം രാം ചരണ്‍ ചിത്രത്തിന്റെ ഭാഗമായ ടെക്‌നീഷ്യന്‍മാര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ വിതരണം ചെയ്തു. 35 ടെക്‌നീഷ്യന്‍മാര്‍ക്കാണ് സ്വര്‍ണ നാണയങ്ങള്‍ നല്‍കിയത്. ചിത്രങ്ങളുടെ വിജയം ക്രൂവിനൊപ്പം ആഘോഷിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് താരം വ്യക്തമാക്കി. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളുടെ പ്രയത്നം അംഗീകരിച്ചുകൊണ്ട്, 35 യൂണിറ്റ് അംഗങ്ങള്‍ക്ക് രാം ചരണ്‍ സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിക്കുകയായിരുന്നു.

ഹൈദരാബാദിലെ വസതിയില്‍ അവരെ ഭക്ഷണത്തിന് ക്ഷണിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്ത താരം ഓരോരുത്തര്‍ക്കും മധുരപലഹാരങ്ങള്‍ക്കൊപ്പം 11.6 ഗ്രാം സ്വര്‍ണ്ണ നാണയവും സമ്മാനിക്കുകയായിരുന്നു. ഏകദേശം 55,000 രൂപ മുതല്‍ 60,000 രൂപ വരെ വിലയുള്ള സ്വര്‍ണ നാണയങ്ങളാണ് സമ്മാനിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.