Sections

ടെക്‌നോപാർക്കിൽ ഡിജിറ്റൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തി കെഫോൺ

Saturday, May 30, 2026
Reported By Admin
K-FON Launches High-Speed Internet at Technopark

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ ഐ.ടി ഹബുകളിലൊന്നായ ടെക്‌നോപാർക്കിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കി കെഫോൺ. ആദ്യഘട്ടമായി ടെക്‌നോപാർക്ക് ഫേസ് 1 ലെ തേജസ്വിനി, പാർക്ക് സെന്റർ, സി-ഡാക് (C-DAC) എന്നീ ബിൽഡിംഗുകളിലേക്കാണ് കെഫോൺ കണക്ഷൻ നൽകിത്തുടങ്ങിയത്.

ടെക്‌നോപാർക്കിലെ കമ്പനികൾക്ക് 99.5 ശതമാനം അപ്ടൈം ഗ്യാരണ്ടിയോടെയുള്ള ഹൈസ്പീഡ് കണക്റ്റിവിറ്റിയാണ് കെഫോൺ ഉറപ്പാക്കുന്നത്. സ്ഥാപനങ്ങളുടെ ആവശ്യാനുസരണം അധിക ബാൻഡ്വിഡ്ത്തും ലഭ്യമാക്കുന്നുണ്ട്. കൂടാതെ മാനേജ്ഡ് വൈഫൈ സേവനങ്ങൾ, നെറ്റ്വർക്ക് സെക്യൂരിറ്റി സംവിധാനങ്ങൾ തുടങ്ങിയ എന്റർപ്രൈസ് സേവനങ്ങളും കെഫോൺ ലഭ്യമാക്കുന്നുണ്ട്.

''ഐ.ടി കമ്പനികളുടെ വർധിച്ചുവരുന്ന ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് കെഫോൺ അതിവേഗവും വിശ്വസനീയവുമായ ഇന്റർനെറ്റ് സേവനങ്ങൾ ഒരുക്കുന്നത്. മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിലൂടെ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സുഗമവും കാര്യക്ഷമവും ആക്കാൻ കെഫോണിന് സാധിക്കുന്നുണ്ട്,'' കെഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു.

സ്റ്റാർട്ടപ്പുകൾക്കായി ഫൈബർ ടു ദി ഓഫീസ് (FTTO), മിനി ലീസ് ലൈൻ സംവിധാനങ്ങൾ, പ്രത്യേക പാക്കേജുകൾ എന്നിവയും  ഒരുക്കിയിട്ടുണ്ടെന്നും കെഫോൺ അധികൃതർ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.