- Trending Now:
തൃശ്ശൂർ: സംസ്ഥാനത്തിന്റെ ഡിജിറ്റൽ വികസനത്തിന് ശക്തമായ അടിത്തറ ഒരുക്കി കെഫോൺ പദ്ധതിക്ക് സാംസ്കാരിക നഗരിയിൽ മികച്ച മുന്നേറ്റം. ജില്ലയിൽ കെഫോൺ കണക്ഷനുകളുടെ എണ്ണം പതിനായിരം കടന്ന് ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
ജില്ലയിൽ ഇതുവരെ 7979 ഗാർഹിക കണക്ഷനുകൾ കെഫോൺ വഴി സജ്ജമാക്കി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 1220 കുടുംബങ്ങൾക്കും 372 സർക്കാർ സ്ഥാപനങ്ങൾക്കും പദ്ധതിയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ വിശ്വാസ്യതയുള്ള അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലൂടെ പൊതുജനങ്ങളിൽ മികച്ച സ്വീകാര്യത നേടുകയാണ് കെഫോൺ. പ്രധാന പിന്തുണയായി മാറിയിരിക്കുകയാണ്.
ഉയർന്ന നിലവാരത്തിലുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റിയിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, സർക്കാർ സേവനങ്ങൾ എന്നിവ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ കെഫോൺ നിർണായക പങ്ക് വഹിക്കുന്നതായി കെഫോൺ പ്രതിനിധികൾ വ്യക്തമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കുന്നതിനായുള്ള നടപടികളും പുരോഗമിക്കുകയാണ്.
പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെഫോൺ വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 18005704466 എന്ന ടോൾഫ്രീ നമ്പർ വഴിയും കണക്ഷനായി രജിസ്റ്റർ ചെയ്യാം. കെ ഫോൺ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതൽ അറിയുവാൻ കെ ഫോൺ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ൽ സന്ദർശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരിൽ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോൺ പ്ലാനുകൾ അറിയാനാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.