Sections

ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ മുന്നേറി ഇടുക്കി; കെഫോൺ കണക്ഷനുകൾ 10,000 കടന്നു

Saturday, Sep 12, 2026
Reported By Admin
KFON Connections in Idukki Cross 10,000 Mark

  • ജില്ലയിൽ കെഫോൺ കണക്ഷനുകളുടെ ആകെ എണ്ണം 10,086

ഇടുക്കി: ഇടുക്കി ജില്ലയിൽ കെഫോൺ കണക്ഷനുകളുടെ എണ്ണം 10,000 കടന്നു. വീടുകൾ, സർക്കാർ സ്ഥാപനങ്ങൾ, മറ്റ് വിഭാഗങ്ങൾ എന്നിവയിലായി ജില്ലയിൽ ആകെ 10,086 കണക്ഷനുകളാണ് കെഫോൺ ലഭ്യമാക്കിയിരിക്കുന്നത്.

ജില്ലയിൽ 7,874 ഗാർഹിക കണക്ഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കായി 404 കണക്ഷനുകളും സർക്കാർ സ്ഥാപനങ്ങളിൽ 539 കണക്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലൂടെ ഇടുക്കിയിലെ കൂടുതൽ കുടുംബങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും ഡിജിറ്റൽ കണക്റ്റിവിറ്റി എത്തിക്കുകയാണ് കെഫോൺ ലക്ഷ്യമിടുന്നത്.

മലനിരകളും വിദൂര മേഖലകളും ഉൾപ്പെടുന്ന ഇടുക്കിയുടെ പ്രത്യേക ഭൂപ്രകൃതിയിലും വിവിധ പ്രദേശങ്ങളിലേക്ക് കെഫോൺ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. സ്ഥിരതയാർന്ന ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിലൂടെ വിദ്യാഭ്യാസം, തൊഴിൽ, ഓൺലൈൻ സേവനങ്ങൾ, ഡിജിറ്റൽ ആശയവിനിമയം തുടങ്ങിയ മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും ഡിജിറ്റൽ ഉൾച്ചേരലിന് ശക്തി പകരാനും കെഫോൺ ലക്ഷ്യമിടുന്നു.

പുതിയ ഗാർഹിക കണക്ഷനായി എന്റെ കെഫോൺ മൊബൈൽ ആപ്പിലൂടെയോ കെഫോൺ വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 1800 570 4466 എന്ന ടോൾഫ്രീ നമ്പറിലും കണക്ഷനായി രജിസ്റ്റർ ചെയ്യാം. കെഫോൺ പ്ലാനുകളെയും ഓഫറുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പറിൽ 'KFON Plans' എന്ന് ടൈപ്പ് ചെയ്ത് സന്ദേശമയയ്ക്കുകയോ ചെയ്യാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.