Sections

ടൈം മാനേജ്മെന്റിന്റെ ഭാഗമായി സെയിൽസ്മാന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Saturday, Dec 23, 2023
Reported By Soumya
Time Management

സെയിൽസ്മാൻ ടൈം മാനേജ്മെന്റ് വളരെ സമർത്ഥമായി ഉപയോഗിക്കാൻ കഴിയുന്ന ഒരാളായിരിക്കണം. സമയത്തെ ബഹുമാനിക്കുന്ന ഒരാളാണ് പ്രൊഫഷണൽ ആയിട്ടുള്ള സെയിൽസ്മാൻ എന്ന് പറയുന്നത്. സമയത്തെ നശിപ്പിക്കുന്ന യാതൊരു പ്രവർത്തിയും അവർ ചെയ്യാൻ പാടില്ല. തിരിച്ചുകിട്ടാത്ത ഏക വസ്തു സമയമാണ് പിന്നെ ആരോഗ്യവും. വെറുതെ സമയം പാഴാക്കുകയാണെങ്കിൽ പത്തു സെയിൽസ് നടത്തേണ്ടത് അഞ്ചു സെയിൽസ് മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ. സമയ നിയന്ത്രണത്തിന് സെയിൽസ്മാൻമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • To Do ലിസ്റ്റ് പ്രകാരമാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത്. ഒരു കസ്റ്റമർ എത്ര സമയം ചെലവഴിക്കണം എന്നതിന് വ്യക്തമായ ഒരു പ്ലാനിങ് ഉണ്ടാക്കണം. പ്ലാനിങ്ങിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തികൾ ചെയ്യാൻ പാടുള്ളൂ. രാവിലെ എണീക്കുന്നത് മുതൽ രാത്രി കിടക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങൾക്കും വ്യക്തമായ ഒരു പ്ലാനിങ് ഉണ്ടായിരിക്കണം.
  • കസ്റ്റമറെ കാണാൻ പോകുമ്പോൾ പ്രാധാന്യം അനുസരിച്ച് കാണാൻ ശ്രമിക്കുക. നിങ്ങൾക്ക് പെട്ടെന്ന് സെയിൽസ് ക്ലോസ് ചെയ്യാൻ കഴിയുന്ന കസ്റ്റമേഴ്സിനെ ആദ്യവും, മീഡിയമായി നിൽക്കുന്ന കസ്റ്റമേഴ്സിനെ രണ്ടാമതും ക്ലോസ് ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള കസ്റ്റ്മറിനെ മൂന്നാമതായി തരംതിരിക്കുക. മണി, അതോറിറ്റി,നീഡ് ഇവ മൂന്നും കുറഞ്ഞ ഒരു കസ്റ്റമറിന്റെ അടുത്ത് പോയി സമയം പാഴാക്കേണ്ട കാര്യമില്ല. MANT തിയറി പ്രകാരം കസ്റ്റമേഴ്സിനെ കാണാൻ വേണ്ടി ശ്രമിക്കുക.
  • കസ്റ്റമേഴ്സിനെ കാണാൻ മുൻകൂട്ടി അനുവാദം വാങ്ങിയതിനു ശേഷം മാത്രം പോവുക. കസ്റ്റമേഴ്സ് പല തിരക്കുകളിൽ ആയിരിക്കാം.ആ സമയത്താണ് നിങ്ങൾ ചെല്ലുന്നതെങ്കിൽ അവർ കാണാൻ തയ്യാറാകില്ല നിങ്ങളുടെ സമയവും പാഴാകും.
  • അനാവശ്യമായ സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുക. മൾട്ടി ടാസ്കിങ് ഒരിക്കലും സാധ്യമല്ലാത്ത കാര്യമാണ്. കസ്റ്റമറിനെ കാണാൻ പോകുന്നതിനിടയ്ക്ക് വാട്സ്ആപ്പ് ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ സമയം കളയുകയാണെങ്കിൽ അഞ്ചു കസ്റ്റമേഴ്സിനെ കാണേണ്ട സമയം നിങ്ങൾക്ക് വെറും ഒന്നോ രണ്ടോ കസ്റ്റമേഴ്സിനെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. എന്തു പറഞ്ഞു കസ്റ്റമേഴ്സിനെ കൊണ്ട് സാധനം വാങ്ങിപ്പിക്കാം എന്നുള്ള കാര്യങ്ങൾ നോക്കുവാൻ വേണ്ടി സമയം ചിലവഴിക്കുക.
  • അവസരങ്ങൾ കിട്ടുന്ന സമയം പരിപൂർണ്ണമായി ഉപയോഗിക്കുക. അവിടെ അനാവശ്യ ചർച്ചകൾ നടത്തിയോ, മറ്റു കാര്യങ്ങൾ സംസാരിച്ചോ സമയം പാഴാക്കരുത്. നിങ്ങൾ നടത്തിയ പ്ലാനിങ്ങുകൾ അനുസരിച്ച് കസ്റ്റമറിനോട് ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുകയും, അവർ പറയുന്നത് കേൾക്കുവാനും,കസ്റ്റമറിനോട് ചോദ്യങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഈ സമയങ്ങൾ ഉപയോഗിക്കുക.
  • നിങ്ങൾ എപ്പോഴും ഫോക്കസ് ചെയ്യേണ്ട കാര്യം സെയിൽസ് ക്ലോസിങ്ങിനെ കുറിച്ചാണ്. വെറുതെ എന്തെങ്കിലും സംസാരിച്ചിരിക്കുന്നത് പോലെയല്ല.
  • സ്ഥിരമായ പരിശ്രമങ്ങൾ പ്ലാൻ ചെയ്ത് നടത്തുക. അതിന് അനുയോജ്യമായ കാര്യങ്ങൾ ചെയ്യുക. ഇതിന് വേണ്ടി To Do ലിസ്റ്റ് പോലെയുള്ള കാര്യങ്ങൾ എഴുതി തയ്യാറാക്കി അതിൽ കൃത്യത പാലിക്കാൻ വേണ്ടി കഴിയുന്നത്ര ശ്രമിക്കുക.

ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത് സമയത്തെ നിങ്ങളുടെ പരിധിയിൽ ആക്കാൻ സഹായിക്കും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.