- Trending Now:
കേരളീയം 2023 ന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് (നവംബർ ഏഴ് ) വൈകുന്നേരം 3.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു. പൊതുജനങ്ങൾ മൂന്നര മണിയോടുകൂടി പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെത്തേണ്ടതാണ്. ആദ്യമെത്തുന്നവർക്ക് ആദ്യം സീറ്റ് എന്ന നിലയിലാണ് സീറ്റുകൾ അനുവദിച്ചിട്ടുള്ളത്. സെൻട്രൽ സ്റ്റേഡിയത്തിലേക്കെത്താൻ വിവിധ പാർക്കിംഗ് സെന്ററുകളിൽ നിന്നും ഓരോ പത്ത് മിനിട്ടിലും കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമാപന ദിവസത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ ബസുകൾ സർവീസ് നടത്തും.
1. കവടിയാർ - വെള്ളയമ്പലം - തൈക്കാട് - ബേക്കറി - സെൻട്രൽ സ്റ്റേഡിയം
പാർക്കിംഗ് സ്ഥലങ്ങൾ: സാൽവേഷൻ ആർമി സ്കൂൾ, ഒബ്സർവേറ്ററി ഹിൽ, ജിമ്മി ജോർജ്ജ് സ്റ്റേഡിയം, വാട്ടർ അതോറിട്ടി കോമ്പൗണ്ട്, ടാഗോർ തിയേറ്റർ കോമ്പൗണ്ട്, വിമൻസ് കോളേജ്
2.ജനറൽ ഹോസ്പ്പിറ്റൽ-യൂണിവേഴ്സിറ്റി ഓഫീസ് - അണ്ടർപ്പാസ് - ബേക്കറി - സെൻട്രൽ സ്റ്റേഡിയം
പാർക്കിംഗ് സ്ഥലങ്ങൾ: സെന്റ് ജോസഫ് സ്കൂൾ, ഹോളി ഏയ്ഞ്ചൽസ് സ്കൂൾ, യൂണിവേഴ്സിറ്റി ഓഫീസ് പരിസരം.
3.തമ്പാനൂർ - ആയുർവേദ കോളേജ് സെക്രട്ടേറിയേറ്റ് മെയിൻഗേറ്റ് -സെൻട്രൽ സ്റ്റേഡിയം
4.കിഴക്കേക്കോട്ട - സെക്രട്ടറിയേറ്റ് മെയിൻഹാൾ - സെൻട്രൽ സ്റ്റേഡിയം
പാർക്കിംഗ് സ്ഥലങ്ങൾ : ഗവ.ഫോർട്ട് ഹൈസ്കൂൾ, അട്ടക്കുളങ്ങര സ്കൂൾ, ആറ്റുകാൽ ക്ഷേത്രഗ്രൗണ്ട്
പനവിള, ഹൗസിംഗ് ബോർഡ് - പ്രസ് ക്ലബ് റോഡ് എന്നിവ വഴിയും ആസാദ് ഗേറ്റ്, വൈ.എം.സി.എ പ്രസ് ക്ലബ്ബ് റോഡ് എന്നിവയിലൂടെയും സെൻട്രൽ സ്റ്റേഡിയത്തിലേക്ക് വി.ഐ.പി വാഹനങ്ങൾ, എമർജൻസി വാഹനങ്ങൾ, കേരളീയം സംഘാടകരുടെ വാഹനങ്ങൾ, നിശ്ചിത പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾ എന്നിവ മാത്രമേ അനുവദിക്കൂ. ഇവർക്കായി പനവിള - ഹൗസിംഗ് ബോർഡ് റോഡിലും സെൻട്രൽ സ്റ്റേഡിയം പരിസരത്തുമായി പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് എത്തുന്നവരെ സുരക്ഷാ പരിശോധനക്ക് ശേഷമേ കടത്തിവിടൂ. പ്രധാന റോഡുകളിലും നോ പാർക്കിംഗ് സോണുകളിലും വാഹനപാർക്കിംഗ് അനുവദിക്കില്ല.
കാർഷിക ഉൽപ്പന്നങ്ങളുടെ വമ്പിച്ച ശേഖരവുമായി കൃഷി വകുപ്പിന്റെ വിപണന മേള... Read More
പബ്ലിക് ഓഫീസ് ഗ്രൗണ്ട്, സംസ്കൃത കോളേജ് പാളയം, ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് തൈക്കാട്, ശ്രീ സ്വാതി തിരുന്നാൾ സംഗീത കോളേജ് , മാഞ്ഞാലിക്കുളം ഗ്രൗണ്ട് തമ്പാനൂർ, ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോ ഹോസ്പിറ്റൽ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ബി.എസ്.എൻ.എൽ ഓഫീസ് കൈമനം, ഗിരിദീപം കൺവെൻഷൻ സെന്റർ നാലാഞ്ചിറ എന്നിവിടങ്ങളിൽ വിപുലമായ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ട്രാഫി്ക്ക് എൻഫോഴ്സ്മെന്റ് യൂണിറ്റ്: 9497930055, ട്രാഫിക് സൗത്ത് , ഇൻസ്പെക്ടർ ഓഫ് പോലീസ് : 9497987002, ട്രാഫിക് നോർത്ത് , ഇൻസ്പെക്ടർ ഓഫ് പോലീസ് : 9497987001, എ.സി.പി ട്രാഫിക്ക് സൗത്ത്: 9497990005, എ.സി.പി ട്രാഫിക്ക് നോർത്ത് : 9497990006 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.