Sections

വനമഹോത്സവ പരിപാടിയുമായി വനം വകുപ്പും ഗവ. സൈബർ പാർക്കും

Saturday, Jul 04, 2026
Reported By Admin
Cyberpark Joins Kerala Vanamahotsavam 2026 Campaign

കോഴിക്കോട്: സംസ്ഥാന വനമഹോത്സവത്തോടനുബന്ധിച്ച് ഗവ.സൈബർ പാർക്കിന്റെ സഹകരണത്തോടെ സംസ്ഥാന വനം വകുപ്പ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ജൂലൈ ഒന്ന് മുതൽ ഏഴ് വരെ നീണ്ടുനിൽക്കുന്ന വനമഹോത്സവ ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി.

 'ഹരിതാഭമായ നാളേയ്ക്കായി പ്രകൃതിയെ സംരക്ഷിക്കാം' എന്ന സന്ദേശമാണ് പരിപാടിയുടെ ഭാഗമായി നൽകിയത്. ജൈവവൈവിധ്യം നിലനിർത്തുന്നതിനും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പരിപാടി.

കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഉത്തരമേഖല കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. കീർത്തി ഐ.എഫ്.എസ് ചടങ്ങിൽ പങ്കെടുത്ത് വനമഹോത്സവ സന്ദേശം നൽകി. സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ കെ. എൻ തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി സൈബർ പാർക്ക് പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ വികസനത്തിനൊപ്പം തന്നെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും മുൻകൈ എടുക്കുന്നുണ്ടെന്ന് സൈബർ പാർക്ക് അധികൃതർ പറഞ്ഞു. ഐടി കമ്പനികളിലെ നിരവധി ജീവനക്കാരും ഐടി രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.