- Trending Now:
എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ടൂറിസം വകുപ്പ് ഒരുക്കിയ ഡെസ്റ്റിനേഷൻ വെഡിംഗ് പ്രൊജക്ഷൻ ശ്രദ്ധേയമാകുന്നു. ഡെസ്റ്റിനേഷൻ വെഡിംഗുമായി ബന്ധപ്പെട്ട് കടലിന്റെ മനോഹാരിത വിളിച്ചോതുന്ന ഡിജിറ്റൽ പ്രൊജക്ഷൻ, ഫോട്ടോ സ്പോട്ട് എന്നിവ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
ഗ്രാമഭംഗി ഉൾകൊള്ളുന്ന നെൽവയലിന്റെയും കൃഷിയുടെയും മാതൃകകൾക്കൊപ്പം ലൈവ് ക്ലേ മോഡലിംഗിൽ നിർമ്മിച്ച വസ്തുക്കളും കൗതുക കാഴ്ചയാണ്. സന്ദർശകർക്ക് ചിത്രമെടുക്കാൻ നിർമ്മിച്ച ഓലപ്പുരയും ദൃശ്യഭംഗി കൂട്ടുന്നു. ടൂറിസം വകുപ്പിന്റെ മികവ് തെളിയിച്ച പദ്ധതികൾ ജനങ്ങൾക്ക് മനസിലാക്കാൻ ഒരു ഡിജിറ്റൽ വാളും സ്റ്റാളിൽ സജ്ജമാക്കിയിട്ടുണ്ട്. സ്റ്റാളിൽ നിർമ്മിച്ച പാലത്തിലൂടെയുള്ള നടത്തവും ഏറെ ഹൃദ്യമാണ്.
കാരവാൻ ടൂറിസം പദ്ധതിയുടെ ഭാഗമായ കാരവാനും പ്രദർശന നഗരിയിൽ എത്തിച്ചിട്ടുണ്ട്. ഒരു ചെറിയ കുടുംബത്തിന് താമസിച്ച് യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ ആഡംബര ഹോട്ടലുകളോട് കിട പിടിക്കുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.