Sections

വർധിക്കുന്ന റോഡപകട സാധ്യതകൾ സമഗ്ര മോട്ടോർ ഇൻഷുറൻസ് പരിരക്ഷയുടെ ആവശ്യകത ശക്തമാക്കുന്നു

Saturday, May 23, 2026
Reported By Admin
Kerala Road Accidents Rise Amid Growing Vehicle Density; Demand for Comprehensive Motor Insurance In

കൊച്ചി: വാഹനങ്ങളുടെ എണ്ണവും സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള വാഹന യാത്രകളും അനുദിനം വർധിക്കുന്ന സാഹചര്യം റോഡ് അപകടങ്ങളുടെ എണ്ണം ഉയർന്ന നിലയിൽ തുടരാൻ കാരണമാവുകയാണ്. വാഹന ഉടമകളുടെ സാമ്പത്തിക സുരക്ഷയും സമഗ്ര മോട്ടോർ ഇൻഷുറൻസ് പരിരക്ഷയും കൂടുതൽ നിർണായകമാകുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്.

കേരളത്തിലെ മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ പ്രകാരം 2024ൽ സംസ്ഥാനത്ത് 48,836 റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2023ൽ ഇത് 48,091 ആയിരുന്നു. മരണസംഖ്യ 2023ൽ 4,080ഉം 2024ൽ അത് 3,714 ആയി കുറയുകയും ചെയ്തു. കേരള പൊലീസിന്റെ റോഡ് അപകട പോർട്ടലിൽ 2024ൽ 48,834 അപകടങ്ങളും 3,880 മരണങ്ങളും 54,796 പേർക്ക് പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

1.7 കോടിയിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള കേരളം ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ വാഹന സാന്ദ്രതയുള്ള സംസ്ഥാനങ്ങളിൽ ഒന്ന് കൂടിയാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ വാഹനക്കുരുക്ക് രൂക്ഷമാണ്. ശക്തമായ മഴയും വെള്ളപ്പൊക്കവും പോലുള്ളവ വാഹനങ്ങൾക്ക് എഞ്ചിൻ തകരാർ, ബ്രേക്ക് ഡൗൺ, മറ്റ് അപകടങ്ങൾ ഉൾപ്പടെയുള്ള അപകടസാധ്യതകൾ സൃഷ്ടിക്കാറുണ്ട്.

ഇത്തരം സാഹചര്യങ്ങൾ അടിസ്ഥാന തേർട് പാർട്ടി ഇൻഷുറൻസ് പരിരക്ഷയിൽ മാത്രം ഒതുങ്ങാതെ കൂടുതൽ സമഗ്രമായ സാമ്പത്തിക സുരക്ഷ നൽകുന്ന പദ്ധതികൾ ഉറപ്പാക്കണം. ഓൺ ഡാമേജ് പ്രൊട്ടക്ഷൻ, റോഡ്സൈഡ് സഹായം, ക്യാഷ് ലെസ് റിപ്പയർ, എഞ്ചിൻ സംരക്ഷണം, സീറോ ഡിപ്രിസിയേഷൻ തുടങ്ങിയ അധിക പരിരക്ഷാ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നുണ്ട്.

ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ക്ലെയിം സേവനങ്ങളോടും വേഗത്തിലുള്ള സഹായ സംവിധാനങ്ങളോടുമുള്ള താൽപര്യം വർധിക്കുന്നതായി ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസ് ഉൾപ്പടെയുള്ള ഇൻഷുറൻസ് കമ്പനികൾ വിലയിരുത്തിയിട്ടുണ്ട്. അപകടങ്ങൾ, മോഷണം, പ്രകൃതി ദുരന്തങ്ങൾ, അറ്റകുറ്റപ്പണി ചെലവുകൾ തുടങ്ങി വിവിധ അപകടസാധ്യതകൾക്ക് പരിരക്ഷ നൽകുന്നതിനൊപ്പം നെറ്റ്വർക്ക് ഗാരേജുകളിലേക്കുള്ള അകസസും ഉപഭോക്തൃ സഹായ സേവനങ്ങളും ഉറപ്പാക്കുന്നതിന് രൂപകൽപ്പന ചെയ്തവയാണ് സ്വകാര്യ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസ് നൽകുന്ന മോട്ടോർ ഇൻഷുറൻസ് പദ്ധതികൾ.

കേരളത്തിൽ പ്രീമിയം വാഹനങ്ങളുടെയും വൈദ്യുത വാഹനങ്ങളുടെയും ഉപയോഗം വർധിക്കുന്നതും ഇൻഷുറൻസ് മേഖലയിലെ ഉപഭോക്തൃ പ്രതീക്ഷകളെ മാറ്റിമറിക്കുകയാണ്. പ്രത്യേക അറ്റകുറ്റ പണിക്കുള്ള സംവിധാനങ്ങൾ, ബാറ്ററി സംബന്ധമായ പരിരക്ഷ, അനായാസ സേവനം എന്നിവയും മോട്ടോർ ഇൻഷുറൻസ് തിരഞ്ഞെടുപ്പിൽ പ്രധാന ഘടകങ്ങളായി മാറുന്നുവെന്നാണ് വിലയിരുത്തൽ.

റോഡ് അപകട സാധ്യതകൾ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മോട്ടോർ ഇൻഷുറൻസ് ഒരു നിയമപരമായ കാര്യം മാത്രമല്ല. ഇത് വാഹനയാത്രികരുടെ സാമ്പത്തിക സ്ഥിരതയും സൗകര്യവും ഉറപ്പാക്കുന്ന അനിവാര്യ സുരക്ഷാ സംവിധാനമായും മാറിക്കൊണ്ടിരിക്കുകയാണെന്നാണ് വ്യവസായ വിദഗ്ധരുടെ വിലയിരുത്തൽ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.