- Trending Now:
തിരുവനന്തപുരം: ടെക് കമ്പനികൾക്ക് ഇൻറേൺഷിപ്പ് അവസരങ്ങൾ പോസ്റ്റ് ചെയ്യുന്നതിനും അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും തൊഴിൽപരിചയം ലഭിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ഔദ്യോഗിക പ്ലാറ്റ് ഫോമായ ടെക് ഇൻറേൺഷിപ്പ് പോർട്ടൽ 'ഇഗ്നൈറ്റ് 3.0' ആരംഭിച്ചു.
ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലെ ഐടി കമ്പനികൾ, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്), കോഴിക്കോടിലെ ഐടി പ്രൊഫഷണലുകളുടെ സംഘടനയായ കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ്) എന്നിവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ബിരുദധാരികൾക്ക് ഇൻറേൺഷിപ്പ് അവസരങ്ങൾ നൽകുന്ന സംരംഭമാണ് 'ഇഗ്നൈറ്റ് 3.0'.
അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും ഇതിലേക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാം. പ്രായപരിധി 25 വയസ്.
തൊഴിൽപരിചയം നേടാനും ഭാവിയിലേക്ക് മികച്ച ജോലി ലഭിക്കാനും ഇത് ഉദ്യോഗാർത്ഥികളെ സഹായിക്കും. മികച്ച ഉദ്യോഗാർഥികളെ വ്യവസായങ്ങൾക്ക് ലഭിക്കാനും ഇതു വഴി സാധിക്കും.
കമ്പനികൾക്കും ഉദ്യോഗാർത്ഥികൾക്കും പരസ്പരം കണ്ടെത്തുന്നതിനുള്ള പ്ലാറ്റ് ഫോമായിരിക്കും ഇഗ്നൈറ്റ്. കമ്പനികൾക്ക് ഇൻറേൺഷിപ്പ് അവസരങ്ങൾ ഈ പ്ലാറ്റ് ഫോമിലൂടെ പോസ്റ്റ് ചെയ്യാം. ഉദ്യോഗാർത്ഥികൾക്ക് ഇൻറേൺഷിപ്പിനായി രജിസ്റ്റർ ചെയ്യാനുമാകും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരം ലഭിക്കും.
ഐസിറ്റി അക്കാദമിയുമായി സഹകരിച്ച് സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന ഒരു ഏകീകൃത ടെക് ഇൻറേൺഷിപ്പ് പ്ലാറ്റ് ഫോമാണ് ഇഗ്നൈറ്റ്. ഐടി-ഐടി അനുബന്ധമേഖലകളിലെ തൊഴിൽനൈപുണ്യം വർധിപ്പിക്കാനും പ്രതിഭാലഭ്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട് 2022 ലാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും സന്ദർശിക്കുക:ignite.keralait.org
ഫോൺ: 0471 2700811/12/13.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.