Sections

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് റിബേറ്റ് അനുവദിച്ചു

Saturday, May 27, 2023
Reported By

ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്പനയ്ക്ക് 10 ശതമാനം സ്പെഷ്യൽ റിബേറ്റ് ഉൾപ്പെടെ മൊത്തം 30 ശതമാനം വരെ റിബേറ്റ് അനുവദിച്ചു


തൃശ്ശൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സ്കൂൾ അധ്യയന വർഷത്തോടനുബന്ധിച്ച് ഇന്ന് (മെയ് 27) മുതൽ മെയ് 31 വരെ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്പനയ്ക്ക് 10 ശതമാനം സ്പെഷ്യൽ റിബേറ്റ് ഉൾപ്പെടെ മൊത്തം 30 ശതമാനം വരെ റിബേറ്റ് അനുവദിച്ചു. വടക്കേ ബസ്സ്സ്റ്റാന്റിന് സമീപത്തെ ഖാദി ഗ്രാമ സൗഭാഗ്യ ശ്രീ വടക്കുംനാഥ9 ഷോപ്പിംഗ് കോംപ്ലക്സ്, ഖാദി ഗ്രാമ സൗഭാഗ്യ പാലസ് റോഡ്, ഖാദി ഗ്രാമ സൗഭാഗ്യ ഒളരിക്കര എന്നിവിടങ്ങളിലും പാവറട്ടി, കേച്ചേരി എന്നിവിടങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലും ജില്ലയിലെ വിവിധ ഗ്രാമശില്പകളിലും ഖാദി കോട്ടൺ, സിൽക്ക്, സ്പൺ സിൽക്ക് തുണിത്തരങ്ങൾക്ക് റിബേറ്റ് ലഭ്യമാകും.

ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് ഉൽപ്പന്നങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും ഈ സ്ഥാപനങ്ങളിൽ ലഭ്യമാണ്. സർക്കാർ ,അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ടാകും. ഉപയോക്താക്കൾ പ്രയോജനപ്പെടുത്തണമെന്നും വ്യാജ ഖാദി ഒഴിവാക്കണമെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ അറിയിച്ചു. ഫോൺ.0487-2338699.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.