Sections

കേരള ജിസിസി ഔട്ട്‌ലുക്ക് 2026' ന് കേരള ഐടി ജൂലൈ 21 ന് ആതിഥേയത്വം വഹിക്കും

Sunday, Jul 19, 2026
Reported By Admin
Kerala GCC Outlook 2026 Conclave to Release GCC Feasibility Report

  • ടെക്നോപാർക്കിൽ ഐടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കേരള ജിസിസി സാധ്യതാ റിപ്പോർട്ട് പുറത്തിറക്കും
  • വ്യവസായ പ്രമുഖർ, ജിസിസി എക്സിക്യൂട്ടീവുകൾ, നയരൂപകർത്താക്കൾ, പങ്കാളികൾ എന്നിവർ ഭാഗമാകും

  • 'കേരള ജിസിസി അവസരം: തന്ത്രപരമായ വിലയിരുത്തലിൽ നിന്ന് വേഗത്തിലുള്ള
  • വളർച്ചയിലേക്ക്' എന്ന വിഷയത്തിൽ പാനൽ ചർച്ച

തിരുവനന്തപുരം: ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകളെ (ജിസിസി) ആകർഷിക്കുന്നതിനും ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്തി ഒരു പ്രധാന ജിസിസി ഹബ്ബായി സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ട് സമഗ്രമായ ജിസിസി സാധ്യതാ റിപ്പോർട്ട് പുറത്തിറക്കാൻ കേരളം ഒരുങ്ങുന്നു. ടെക്നോപാർക്കിൽ ജൂലൈ 21 ന് നടക്കുന്ന 'കേരള ജിസിസി ഔട്ട്ലുക്ക് 2026' കോൺക്ലേവിൽ വ്യവസായ വാണിജ്യ ഐടി എഐ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ജിസിസി സാധ്യതാ റിപ്പോർട്ട് പുറത്തിറക്കും.

കേരളത്തിൻറെ വളർന്നുവരുന്ന ജിസിസി ആവാസവ്യവസ്ഥയെക്കുറിച്ചും രാജ്യത്തെ ഒരു പ്രധാന ജിസിസി ഹബ്ബായി സംസ്ഥാനത്തെ അടയാളപ്പെടുത്തുന്ന അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനുള്ള വേദിയാണ് 'കേരള ജിസിസി ഔട്ട്ലുക്ക് 2026'.

ടെക്നോപാർക്ക് ഫേസ്-1 ലെ പാർക്ക് സെൻററിൽ വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങിൽ വി.മുരളീധരൻ എംഎൽഎ അധ്യക്ഷനാകും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് സ്വാഗതവും ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ് നന്ദിയും പറയും.

ഇൻഫോപാർക്ക്സ് കേരളയും ജിസിസികൾ സ്ഥാപിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ബെംഗളൂരു ആസ്ഥാനമായ ആഗോള സ്ഥാപനമായ എഎൻഎസ്ആറും തമ്മിലുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറും. എഎൻഎസ്ആറിൻറെ സിഎഫ്ഒ ശ്രീനിവാസൻ സാർവഭൗമൻ കേരള ഫീസിബിലിറ്റി റിപ്പോർട്ട് 2026 അവതരിപ്പിക്കും. കൗൺസിലർ സുനിൽ എസ്.എസ്, ഇൻഫോപാർക്ക്സ് കേരള സിഇഒ സുശാന്ത് കുറുന്തിൽ, ജിടെക് സെക്രട്ടറി റോണി സെബാസ്റ്റ്യൻ എന്നിവരും പങ്കെടുക്കും.

ജിസിസികളെ ആകർഷിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനുമുള്ള സംസ്ഥാനത്തിൻറെ സന്നദ്ധതയും മാർഗരേഖയും ജിസിസി ഫീസിബിലിറ്റി റിപ്പോർട്ടിൽ പരാമർശിക്കും.

സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, ജിസിസി എക്സിക്യൂട്ടീവുകൾ, കൺസൾട്ടൻറുകൾ, മേഖലയിലെ പങ്കാളികൾ എന്നിവരെ പരിപാടി ഒരുമിച്ച് കൊണ്ടുവരുന്ന പരിപാടി മേഖലയിലെ കേരളത്തിൻറെ നേട്ടങ്ങൾ, ഉയർന്നുവരുന്ന അവസരങ്ങൾ, ജിസിസി ലക്ഷ്യസ്ഥാനമെന്ന നിലയിൽ സംസ്ഥാനത്തിൻറെ ഇടം ഉറപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കും.

ഏകദിന പരിപാടിയുടെ മുന്നോടിയായി ഉച്ചയ്ക്ക് 2.30 ന് 'കേരള ജിസിസി അവസരം: തന്ത്രപരമായ വിലയിരുത്തലിൽ നിന്ന് വേഗത്തിലുള്ള വളർച്ചയിലേക്ക്' എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും.

ശ്രീനിവാസൻ സർവഭൗമൻ മോഡറേറ്ററാകുന്ന സെഷനിൽ ബ്രിഗേഡ് എൻറർപ്രൈസസ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹൃഷികേശ് നായർ, ഇന്ത്യ സഫിൻ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ (ഗ്ലോബൽ) ആൻഡ് മാനേജിംഗ് ഡയറക്ടർ സുജ ചാണ്ടി, ജെഎൽഎൽ പിഡിഎസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജിപു ജോസ് ജെയിംസ്, എൻഒവിയുടെ ഡിജിറ്റൽ ടെക്നോളജി സെൻറർ ജനറൽ മാനേജരും സെൻറർ ഹെഡുമായ കാർത്തിക് പരശുറാം എന്നിവർ ചർച്ചയിൽ പങ്കെടുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.