Sections

കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു

Thursday, Apr 28, 2022
Reported By

ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന വൈദ്യുതി ഉപയോഗിച്ചാണ് ഈ കാറുകള്‍ പ്രവര്‍ത്തിക്കുന്നത്

 

ടൊയോട്ടാ മിറായ് ( Mirai ) വാഹനമാണ് രജിസ്റ്റര്‍ ചെയ്തത്. ടൊയോട്ടാ കിര്‍ലോസ്‌കറിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ആര്‍.ടി.ഒ ഓഫീസില്‍ ഓണ്‍ലൈനായിട്ടായിരുന്നു രജിസ്ട്രേഷന്‍. ഒരു കോടി പത്ത് ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാറുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഹൈഡ്രജന്‍ കാറുകളുടെ പ്രത്യേകതകള്‍ എന്തൊക്കെ?


ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന വൈദ്യുതി ഉപയോഗിച്ചാണ് ഈ കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത യാതൊരു തരത്തിലും അന്തരീക്ഷ മലിനീകരണത്തിന് കരണമാകില്ലെന്നുള്ളതാണ്. ഇതില്‍ നിന്ന് വെള്ളവും താപവും മാത്രമേ പുറംതള്ളൂ. കാറിന്റെ മറ്റൊരു പ്രത്യേകത ഒറ്റ ചാര്‍ജിങില്‍ 600 കിലോമീറ്റര്‍ വരെ ഓടിക്കാനാകും എന്നതാണ്.കാര്‍ ചാര്‍ജ് ചെയ്യാന്‍ ആകെ അഞ്ച് മിനിറ്റുകള്‍ മാത്രം മതി. ഈ കാറില്‍ ഒരു കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള ചിലവ് 2 രൂപ മാത്രമാണ്. 2014ല്‍ ജപ്പാനിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിച്ചത്. യുഎസിലും യൂറോപ്പിലും ഉള്‍പ്പെടെ ഇതുവരെ പതിനായിരത്തോളം കാറുകള്‍ വിറ്റു. 4 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നതാണ് ഈ വാഹനം. ഇലക്ട്രിക് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഉപയോഗിക്കുന്നുവെന്നതാണ് സാധാരണ ഇലക്ട്രിക് ഹൈബ്രിഡ് കാറുകളുമായുള്ള വ്യത്യാസം.
കേരളത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.