Sections

ഹൈഡ്രജന്‍ ഭാവിയിലെ പെട്രോള്‍

Tuesday, Apr 12, 2022
Reported By MANU KILIMANOOR
hydrogen vehicle
HYDOGEN VEHICLE

ഹൈഡ്രജന്‍ ഭാവിയിലെ പെട്രോള്‍

 

 ഇന്ധനവില നാള്‍ക്കുനാള്‍ കൂടി കൊണ്ടിരിക്കുകയാണ്. പെട്രോളിന് പകരമായി ഉപയോഗിക്കാവുന്ന ഇന്ധനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നു. പെട്രോള്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തില്‍ നിറയുകയാണ്. പക്ഷേ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിരവധി പോരായ്മകള്‍ ഉണ്ട്. ഒറ്റത്തവണ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ തന്നെ മണിക്കൂറുകളോളം വേണ്ടിവരുന്നു. മാത്രവുമല്ല ഇലക്ട്രോണിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയോണിന്റെ ഉല്‍പാദന പ്രക്രിയയില്‍ വലിയ തോതിലുള്ള അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നു. ഇലക്ട്രോണിക് വാഹനങ്ങളുടെ ഈ പോരായ്മകള്‍ പരിഹരിക്കാന്‍ പോന്നവയാണ് ഹൈഡ്രജന്‍ വാഹനങ്ങള്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഹൈഡ്രജന്‍ വാഹനങ്ങളുടെ ഉത്പാദനവും ഉപയോഗവും സാധാരണമായിരിക്കുന്നു. ജര്‍മ്മനിയില്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിച്ചുകൊണ്ടുള്ള ട്രെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈഡ്രജന് ഇന്ധനം സെല്ലിലെ ഓക്‌സിജനുമായി ചേരുന്നു.ഈ പ്രക്രിയ വഴി ഇലക്ട്രിസിറ്റിയും ജലവും താപവും ഉണ്ടാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ച് വണ്ടി ഓടുന്നു.ബാക്കി ഉണ്ടാകുന്ന വെള്ളവും ബാഷ്പവും പുറന്തള്ളുകയും ചെയ്യുന്നു. പുകയ്ക്ക് പകരം ഹൈഡ്രജന്‍ വണ്ടി പുറംതള്ളുന്നത് ജലമാണ്.

ബിഎംഡബ്ലിയു ടൊയോട്ട ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളാണ് കൂടുതലായി ഹൈഡ്രജന്‍ വണ്ടികള്‍ പുറത്തിറക്കുന്നത്. ഇന്ത്യയിലെ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തന്റെ ടൊയോട്ടയുടെ മിറ കാറില്‍ പാര്‍ലമെന്റില്‍ വന്നപ്പോളാണ് ഇന്ത്യയില്‍ ഹൈഡ്രജന്‍ വാഹനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ഒരു  കിലോമീറ്റര്‍ ഓടുമ്പോള്‍ 124 ഗ്രാം കാര്‍ബണ്‍ഡൈഓക്‌സൈഡ് മാത്രമേ ഹൈഡ്രജന്‍ വാഹനങ്ങള്‍ പുറന്തള്ളുന്നുള്ളു. ഇലക്ട്രിക് വാഹനങ്ങള്‍ പുറംതള്ളുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് നേക്കാളും കുറവാണ് ഇത്. മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ഇന്ധനം നിറയ്ക്കാന്‍ കഴിയും എന്നുള്ളതും ഹൈഡ്രജന്‍ വാഹനങ്ങളുടെ സവിശേഷതയാണ്. ഇന്ത്യയില്‍ ഡല്‍ഹി ജയ്പൂര്‍ റൂട്ടില്‍ ഹൈഡ്രജന്‍ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ആഗോള താപനവും അന്തരീക്ഷ മലിനീകരണവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പൊതുഗതാഗത സംവിധാനത്തിനായി ഇത്തരം ബദല്‍ ഇന്ധന  മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഏറിവരികയാണ്.

ഹൈഡ്രജന്‍ വാഹനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ കേരളത്തിലും ആവിഷ്‌കരിക്കുന്നുണ്ട്. ഹൈഡ്രജന്‍ വാഹനങ്ങളുടെ ഉപയോഗത്തിനായി  കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് കേരള ഗവണ്‍മെന്റ് അപേക്ഷ
നല്‍കിയിരിക്കുകയാണ്. കൊച്ചി കൊല്ലം വിഴിഞ്ഞം അഴീക്കല്‍ എന്നീ തുറമുഖങ്ങളില്‍ ഹൈഡ്രജന്‍ എത്തിച്ച് പൈപ്പ് ലൈന്‍ വഴി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതികള്‍ക്കായി കൊച്ചി ഓയില്‍ റിഫൈനറിയുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു . ഇന്ധന ക്ഷാമവും വിലക്കയറ്റവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ നമുക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടിയേ കഴിയു. അത്തരം ചര്‍ച്ചകള്‍ അവസാനം വന്നെത്തുന്നത് ഹൈഡ്രജനില്‍ തന്നെയാണ്. എങ്കിലും പലയിടത്തും ഭാവിയില്‍ കൂടുതലും ഉപയോഗിക്കുന്നത് ഹൈഡ്രജന്‍ വാഹനങ്ങളോ ഇലക്ട്രിക് വാഹനങ്ങളോ എന്നുള്ള തര്‍ക്കങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.