Sections

സ്‌കോഡയും ഇലക്ട്രിക് വാഹനങ്ങളുമായി ഇന്ത്യയിലേക്ക്...30 ശതമാനം ഇവി ഭരിക്കും ?

Friday, Apr 08, 2022
Reported By admin
skoda

2030 ഓടെ വിപണിയുടെ 30 ശതമാനം വരെ ഇലക്ട്രിക് കാറുകളായിരിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്

 

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് സ്‌കോഡയും എത്തുന്നു.ഇന്ത്യന്‍ വിപണിയിലേക്ക് ഒരു ദീര്‍ഘകാല ഭാവി ആസൂത്രണം ചെയ്ത് ഇവി സെഗ്മെന്റിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് സ്‌കോഡ അറിയിച്ചു.2030 ഓടെ വിപണിയുടെ 30 ശതമാനം വരെ ഇലക്ട്രിക് കാറുകളായിരിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.തങ്ങളുടെ സാന്നിധ്യവും ആ അവസരത്തില്‍ ഇന്ത്യയിലുണ്ടാകണമെന്ന തീരുമാനത്തില്‍ തന്നെയാണ് സ്‌കോഡ.

ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ഇന്ധനവില വര്‍ദ്ധനവും ഡീസല്‍ കാര്‍ വില്‍പ്പനയിലെ ഇടിവും കാരണം മറ്റ് വാഹന നിര്‍മ്മാതാക്കള്‍ കൂടുതല്‍ സിഎന്‍ജി മോഡലുകള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും സിഎന്‍ജി പതിപ്പുകള്‍ അവതരിപ്പിക്കാന്‍ സ്‌കോഡ ലക്ഷ്യമിടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.കുഷാക്ക്,സ്ലാവിയ,ഒക്ടാവിയ,സൂപ്പര്‍ബ്,കൊഡിയാക് തുടങ്ങിയ മോഡലുകളാണ് സ്‌കോഡ ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുന്നത്.കഴിഞ്ഞ വര്‍ഷം 24000 യൂണിറ്റുകളാണ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്.
 

 

Story highlights: Skoda Auto India estimates that by 2030, around 25-30 per cent of the Indian car market would be dominated by electric cars.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.