Sections

സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം: കേരളം ഏഷ്യയില്‍ തന്നെ ഒന്നാം സ്ഥാനത്ത്

Wednesday, Jun 15, 2022
Reported By Ambu Senan

സ്റ്റാര്‍ട്ടപ്പുകളെയും സാമ്പത്തിക വളര്‍ച്ചയും സമ്പുഷ്ടമാക്കുന്നതിനുള്ള റിപ്പോര്‍ട്ടില്‍ കേരളത്തെ എടുത്തുകാണിക്കുന്നു

 

കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് ഉത്തേജനം നല്‍കിക്കൊണ്ട്, ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍ (ജിഎസ്ഇആര്‍) കേരളം ഏഷ്യയില്‍ തന്നെ ഒന്നാം സ്ഥാനത്തെത്തി.

പോളിസി അഡൈ്വസറി ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സ്റ്റാര്‍ട്ടപ്പ് ജീനോമും ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്വര്‍ക്കും സംയുക്തമായി തയ്യാറാക്കിയ GSER-ല്‍ ആഗോള റാങ്കിംഗില്‍ സംസ്ഥാനം നാലാം സ്ഥാനത്താണ്.

ആഗോള സര്‍ക്കാരുകളെയും കോര്‍പ്പറേറ്റ് നേതാക്കളെയും പ്രചോദനാത്മകമായ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെയും നിക്ഷേപകരെയും ഒരുമിച്ച് കൊണ്ടുവരുന്ന ലണ്ടന്‍ ടെക് വീക്ക് 2022 ന്റെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച GSER പുറത്തിറക്കിയത്. 2020-ല്‍ പ്രസിദ്ധീകരിച്ച ആദ്യ GSER-ല്‍, കേരളം ഏഷ്യയില്‍ 5-ാം സ്ഥാനത്തും ലോകത്തില്‍ 20-ാം സ്ഥാനത്തുമായിരുന്നു.

സ്റ്റാര്‍ട്ടപ്പുകളെയും സാമ്പത്തിക വളര്‍ച്ചയും സമ്പുഷ്ടമാക്കുന്നതിനുള്ള റിപ്പോര്‍ട്ടില്‍ കേരളത്തെ എടുത്തുകാണിക്കുന്നു. സാങ്കേതിക പ്രതിഭകളെ നിയമിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള കഴിവാണ് റാങ്കിംഗ് അളക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലേക്ക് മാറുന്നതിനും അഭിവൃദ്ധിപ്പെടുന്നതിനുമുള്ള കാരണങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പിന്തുണയും സാങ്കേതിക മികവുമാണ് റിപ്പോര്‍ട്ട് എടുത്തു കാണിക്കുന്നത്. 

''കോവിഡ്-19 മഹാമാരിയില്‍ നിന്ന് പുറത്തുവരുന്ന കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്മ്യൂണിറ്റിയില്‍ അവിശ്വസനീയമായ വളര്‍ച്ച കാണുന്നതില്‍ സ്റ്റാര്‍ട്ടപ്പ് ജീനോം അതീവ സന്തുഷ്ടരാണ്,'' സ്റ്റാര്‍ട്ടപ്പ് ജീനോമിന്റെ സ്ഥാപകനും പ്രസിഡന്റുമായ മാര്‍ക്ക് പെന്‍സല്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ശക്തമായ ശൃംഖല കെട്ടിപ്പടുക്കാന്‍ ഈ റാങ്കിംഗ് സംസ്ഥാനത്തെ സഹായിക്കുമെന്ന് കെഎസ്യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു.

2019-21 കാലയളവില്‍, 1,037.05 കോടി രൂപ മൂല്യമുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ കേരളത്തിന് കഴിഞ്ഞു. പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണയും ആകര്‍ഷകമായ പ്രോത്സാഹനങ്ങളും സംസ്ഥാനത്ത് ആവാസവ്യവസ്ഥയെ തഴച്ചുവളരാന്‍ സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.