- Trending Now:
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മികച്ച പ്രവര്‍ത്തനത്തെക്കുറിച്ചുള്ള lifology.com സിഇഒ പ്രവീണ്‍ പരമേശ്വറിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുന്നു. 2021 - 22 ല്‍ ദുബായ് ല്‍ നടന്ന Gitex Futurestars, സൗദി അറേബിയയിലെ LEAD, ഇന്ത്യയില്‍ ഡല്‍ഹിയില്‍ പ്രഗതി മൈദാനില്‍ നടന്ന Convergence Expo എന്ന മൂന്ന് മെഗാ എക്‌സിബിഷന്‍/ ബിസിനസ് ഇവെന്റ്‌സ് ലും തങ്ങളുടെ പ്രോഡക്റ്റ്, Lifology, പ്രെസന്റ് ചെയ്തിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച നെറ്റ്വര്‍ക്കിങ് opportunity ആയിരുന്നു എന്ന് മാത്രമല്ല നല്ല ലീഡ്സ് ലഭിക്കുകയും ചെയ്തു എന്നും അതില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഹിച്ച പങ്കിനെ പ്രകീര്‍ത്തിച്ചുമാണ് പ്രവീണ്‍ പരമേശ്വര്‍ പോസ്റ്റ് ഇട്ടിട്ടിരിക്കുന്നത്.
മുരളി തുമ്മാരക്കുടി അടക്കമുള്ളവര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 'ലോകോത്തരമായ ഈ മൂന്നു platforms ലും ഇന്ത്യയിലെ വേറൊരു സ്റ്റേറ്റ് സ്റ്റാര്‍ട്ട് അപ് മിഷനും, എന്തിനു സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പോലും അവരുടെ സ്റ്റാര്‍ട്ട് അപ്പുകളുമായി വന്നിട്ടില്ലായിരുന്നു എന്നതാണ്. Kerala Start - Up മിഷന്‍ ഈ മേളകളില്‍ മത്സരിച്ചിരുന്നത് ഡെല്‍ഹിയോടോ, മുംബൈയോടോ, ഗുജറാത്തിനോടോ ഒന്നുമല്ല ജര്‍മ്മനി, യു എ ഇ, ജപ്പാന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ നാഷണല്‍ ലെവല്‍ സ്റ്റാര്‍ട്ട് അപ് മിഷനുകളുമായാണ്. അവിടെയും KSUM stood in par or above many' എന്നാണ് പ്രവീണ്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.