- Trending Now:
വിവിധതരം മാതൃകകളും സേവനങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി എന്റെ കേരളം വേദിയിൽ ശ്രദ്ധയാകർഷിക്കുകയാണ് ക്ഷീരവികസന വകുപ്പിന്റെ സ്റ്റാൾ. വകുപ്പിന്റെ പ്രവർത്തനങ്ങളെകുറിച്ചും സർക്കാർ ധനസഹായങ്ങളെകുറിച്ചും വിശദമായി സ്റ്റാളിൽ നിന്ന് അറിയാം.
ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, കന്നുകാലി സമ്പത്തും തീറ്റപ്പുൽകൃഷിയും വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ, ക്ഷീരസംഘങ്ങൾക്കുള്ള ധനസഹായങ്ങൾ തുടങ്ങിയ വിവിധ പദ്ധതികളെ പറ്റിയുള്ള വിവരങ്ങൾ ഇവിടെ നിന്നും അറിയുവാൻ കഴിയും.
ഗുണനിയന്ത്രണ ( ക്വാളിറ്റി കൺട്രോൾ) ലാബിന്റെ പ്രവർത്തനങ്ങൾ, വകുപ്പിന്റെ ഡിജിറ്റൽ മുഖമായ ക്ഷീരശ്രീ പോർട്ടൽ തുടങ്ങിയവയുടെ വിവരങ്ങളും ക്ഷീരകർഷക ക്ഷേമനിധി പ്രവർത്തനങ്ങളെ കുറിച്ചുമുള്ള വിവരങ്ങളും സ്റ്റാളിൾ ലഭ്യമാണ്.
നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള മിൽക്ക് എ.ടി.എം ( എനി ടൈം മിൽക്ക് ) ന്റെ വർക്കിംഗ് മോഡലും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയമായ കാലിത്തൊഴുത്ത്, ബൾക്ക് മിൽക്ക് കൂളർ, സൊസൈറ്റി, പുതു തൊഴിലവസരമായ ഡയറി ഫാം ടൂറിസം എന്നിവയുടെ മോഡലുകളും ഇവിടെ എത്തിയാൽ കാണാം.
വിവിധയിനം തീറ്റപ്പുൽ ഇനങ്ങൾ, കാലിത്തീറ്റകൾ എന്നിവയുടെ പ്രദർശനവും സ്റ്റാളിലുണ്ട്. കുട്ടികളെ ആകർഷിക്കുന്നതിനായി സെൽഫി പോയിന്റും ക്രമീകരിച്ചിട്ടുണ്ട്. പുതുതലമുറയെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കുന്നതിനും അവരിൽ അവബോധം വളർത്തുന്നതിനും കൂടെയാണ് ഇത്രയും വിപുലമായ സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. പുതുതലമുറയുടെ ലഹരി ഉപയോഗം തടയുന്നതിനായി 'ലെറ്റ് സേ യെസ് ടു മിൽക്ക്', 'നോ ടു ഡ്രഗ്സ്' എന്നീ വ്യത്യസ്തമായ കാമ്പയിനും വകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.