Sections

തലവര 28 ന് തിരുവനന്തപുരം പ്രസ് ക്ലബിൽ കാർട്ടൂണിസ്റ്റ് പി. കെ. മന്ത്രി പുസ്തക പ്രകാശനവും

Saturday, Feb 28, 2026
Reported By Admin
Kerala Cartoon Academy Hosts Pre-Election Dialogue

തിരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൻറെയും ജനങ്ങളുടെയും കാർട്ടൂണിൻറെയും തലവര തേടുന്ന ഒരു സംവാദം. തിരഞ്ഞെടുപ്പ് കാലത്ത് ഒരുക്കുന്ന വ്യത്യസ്തമായ പരിപാടി കേരള കാർട്ടൂൺ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഫെബ്രുവരി 28ന് വൈകീട്ട് മൂന്നിനാണ് സംവാദം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരായ എം.എം. ഹസൻ, ബിനോയ് വിശ്വം, എം. വിജയകുമാർ, വി. വി. രാജേഷ്, എം. സ്വരാജ് എന്നിവർക്കൊപ്പം കാർട്ടൂണിസ്റ്റുകളും സംവാദത്തിൽ പങ്കുചേരും. കാർട്ടൂണിസ്റ്റ് പി. കെ. മന്ത്രിയെ കുറിച്ച് കേരള കാർട്ടൂൺ അക്കാദമി തയ്യാറാക്കിയ പുസ്തകത്തിൻറെ പ്രകാശനം ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് നിർവ്വഹിക്കും. കേരള കാർട്ടൂൺ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിൻറെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ പ്രദർശനത്തിൻറെ ലോഗോയുടെ പ്രകാശനവും ഇതോടൊപ്പം നടക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.