Sections

കേരളം ആഗോള ഹെൽത്ത് ഹബ്ബാകാൻ വഴിയൊരുക്കുന്ന ബജറ്റെന്ന് കിംസ്ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, ഡോ. എം. ഐ. സഹദുള്ള

Sunday, Jun 21, 2026
Reported By Admin
Kerala Budget 2026 Prioritises Healthcare and Life Sciences

ആരോഗ്യ മേഖലയ്ക്ക് മുൻഗണന നൽകുന്ന ബജറ്റാണിത്. കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് പാർക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ ആഗോള ആരോഗ്യ-ലൈഫ് സയൻസ് ഹബ്ബായി വളർത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ്.

ചികിത്സാ ചെലവ് കുറയ്ക്കുക, മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാരുണ്യ ആരോഗ്യസുരക്ഷാ ഇൻഷുറൻസ് പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുക, അപൂർവ രോഗങ്ങൾക്കുള്ള ചികിത്സകൾ ഉറപ്പാക്കുക തുടങ്ങിയ പ്രഖ്യാപനങ്ങൾ ആരോഗ്യരംഗത്തിന് വലിയ കരുത്തേകും. ആദിവാസി, തീരദേശ മേഖലകളിലെ ജനങ്ങൾക്ക് പ്രത്യേക ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനുള്ള തീരുമാനവും അഭിനന്ദനാർഹമാണ്.

ആരോഗ്യ സേവനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും ഒരുപോലെ മെച്ചപ്പെടുത്താനുള്ള ദീർഘവീക്ഷണമാണ് ഈ ബജറ്റിൽ കാണുന്നത്. പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായും കാര്യക്ഷമമായും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കിയാൽ കേരളത്തിന്റെ ആരോഗ്യരംഗം കൂടുതൽ ശക്തിപ്പെടുകയും, രാജ്യത്തിനകത്തും ആഗോള തലത്തിലും മെഡിക്കൽ മികവിന്റെ കേന്ദ്രമെന്ന നിലയിൽ സംസ്ഥാനത്തിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കപ്പെടുകയും ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.