- Trending Now:
തിരുവനന്തപുരം: ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകളുടെ (ജിസിസി) കേന്ദ്രമെന്ന നിലയിൽ സംസ്ഥാനത്തെ ഉയർത്തിക്കാട്ടാനായി നൂറുദിന പരിപാടി ആരംഭിക്കുമെന്ന് വ്യവസായ, വാണിജ്യ, ഐടി എഐ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടെക്നോപാർക്കിൽ നടന്ന 'കേരള ജിസിസി ഔട്ട്ലുക്ക് 2026' കോൺക്ലേവിൽ ജിസിസി സാധ്യതാ റിപ്പോർട്ട് പുറത്തിറക്കിയതിന് ശേഷം നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജിസിസി സിഇഒ മാർ, കൺസൾട്ടൻറുകൾ, വ്യവസായ പങ്കാളികൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സംസ്ഥാന ഐടി വകുപ്പ് ഇക്കാര്യത്തിൽ വിപുലമായ പ്രചരണ പരിപാടി നടപ്പിലാക്കും. കേരളത്തിൻറെ മികച്ച വിഭവശേഷി, ജീവിത നിലവാരം, ഭാവി സാങ്കേതികവിദ്യയിലെ പുരോഗതി എന്നിവയുൾപ്പെടെയുള്ള മികച്ച സവിശേഷതകൾ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ആഗോള ജിസിസി പരിപാടികളിൽ പങ്കെടുക്കും. സംസ്ഥാനത്തെ ടെക് പ്രവാസികളുടെ പിന്തുണയോടെ ലക്ഷ്യമിടുന്ന ഒരു നിക്ഷേപ പ്രോത്സാഹന കാമ്പെയ്ൻ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ടെക് പാർക്കുകൾ പ്രോത്സാഹിപ്പിക്കുക, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, ജിസിസികളെ ആകർഷിക്കുന്നതിനായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങിയവ ഈ സംരംഭത്തിൻറെ നിർണായക ഘടകങ്ങളാണ്. എല്ലാ നിക്ഷേപ പ്രോത്സാഹന പരിപാടികളെയും 'ഫ്യൂച്ചർ കോർപ്പറേഷൻ' എന്ന ബ്രാൻഡിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാവസായിക മേഖലയിൽ ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ലഭ്യത ഉറപ്പാക്കുന്നതിൻറെ ഭാഗമായി ഐസിടി അക്കാദമി ഓഫ് കേരള, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള (ഡിയുകെ) തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ഒരു നൂതന നൈപുണ്യ വികസന പരിപാടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ജിസിസി കോൺക്ലേവ്, റെസിഡൻഷ്യൽ ജിസിസി ഉച്ചകോടി എന്നിവ പദ്ധതിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂതനവും വളർന്നു വരുന്നതുമായ മേഖലകൾക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാന ഐടി വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് ആൻറ് ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് പറഞ്ഞു. യുവജനങ്ങളുടെ താല്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതും ഉന്നത നിലവാരമുള്ളതുമായ എഐ, സെമി കണ്ടക്ടർ ഡിസൈൻ, ഡീപ് ടെക്നോളജി എന്നിവ ഇതിൻറെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചയിൽ പങ്കെടുത്ത ജിസിസി നേതാക്കളും പങ്കാളികളും കേരളത്തിൻറെ വ്യാവസായിക ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു. തൊഴിൽ-ജീവിത സന്തുലിതാവസ്ഥ, മികച്ച കണക്റ്റിവിറ്റി, ജിസിസിക്കായുള്ള സിംഗിൾ-വിൻഡോ ക്ലിയറൻസ് ബോർഡുകൾ, ലോക നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഈ മേഖലയിൽ ഉണ്ടാകേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് അവർ സംസാരിച്ചു.
ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ്, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, കെഎസ്യുഎം സിഇഒ അനൂപ് അംബിക, ഡിയുകെ വിസി ഡോ. സജി ഗോപിനാഥ്, ശ്രീനിവാസൻ സാർവഭൗമൻ, സിഎഫ്ഒ, എഎൻഎസ്ആർ; ഇന്ത്യ സഫിൻ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ (ഗ്ലോബൽ) ആൻഡ് മാനേജിംഗ് ഡയറക്ടർ സുജ ചാണ്ടി, ബ്രിഗേഡ് എൻറർപ്രൈസസ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹൃഷികേശ് നായർ, ജെഎൽഎൽ പിഡിഎസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജിപു ജോസ് ജെയിംസ്, എൻഒവിയുടെ ഡിജിറ്റൽ ടെക്നോളജി സെൻറർ ജനറൽ മാനേജരും സെൻറർ ഹെഡുമായ കാർത്തിക് പരശുറാം, എച്ച് ആൻറ് ആർ ബ്ലോക്ക് ജിസിസി എംഡിയും വൈസ് പ്രസിഡൻറുമായ ഹരി പ്രസാദ്, ഇൻസൈറ്റ് ഇന്ത്യ എംഡി ശ്രീജയ് കുറുപ്പ് (ജയ്), നിസ്സാൻ ഡിജിറ്റൽ ഇന്ത്യ എംഡി രാമദുരൈ റാം, ഇക്വിഫാക്സ് സെൻറർ ഹെഡ് വിനോദ് നായർ, യുഎസ്ടി വൈസ് പ്രസിഡൻറ് ദിലീപ് കുമാർ പി എസ്, ഐബിഎം പ്രോഗ്രാം ഡയറക്ടർ, ഡാറ്റ ആൻറ് എഐ ഡി എം മാധുരി, പ്രൊപ്പൽ സോഫ്റ്റ്വെയർ ഡയറക്ടർ ഓഫ് എഞ്ചിനീയറിംഗ് ഷൈജു സി കെ, എയറോകൺട്രോൾ ഗ്രൂപ്പ് എംഡി ഷിജു ശശി, ടിസിഎസ് സെൻറർ ഹെഡ് ജയൻ രാജൻ, ജി സി സി സ്ട്രാറ്റജി ആൻറ് ഓപ്സ്, കൊളാബെറ ജി സി സി സ്ട്രാറ്റജി ആൻറ് ഓപ്സ് ഡയറക്ടർ വിഷ്ണു ബി ജി, കുഷ്മാൻ ആൻറ് വേക്ക്ഫീൽഡ് സീനിയർ മാനേജർ മാനുവൽ ടോണി, സി ബി ആർ ഇ സീനിയർ അസോസിയേറ്റ് - ലീസിംഗ് നചികേത് രാജലക്ഷ്മി, ലുലു ടെക് പാർക്ക് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ അഭിലാഷ്, ഹൈലൈറ്റ് ഗ്രൂപ്പ് ബിസിനസ് ഹെഡ് ഹനു ഷെൽക്ക് ,കാസ്പിയൻ ടെക്പാർക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി തോമസ് ചാക്കോ, എൽ ആൻഡ് ടി കേരള ഹെഡ് ആനന്ദ്, കാലിനോവ സിഒഒ സുവീൻ എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.