- Trending Now:
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് നടന്ന ദാരുണമായ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം കല്യാൺ ജൂവലേഴ്സ് കൈമാറി. കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ തൃശൂർ ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ ശിഖ സുരേന്ദ്രൻ ഐ.എ.എസിന് കളക്ടറേറ്റ് ഓഫീസിൽ വെച്ച് ചെക്ക് കൈമാറുകയും, തുടർന്ന് അദ്ദേഹത്തിൻറെ സാന്നിധ്യത്തിൽ തന്നെ ദുരന്തത്തിനിരയായ 16 കുടുംബങ്ങൾക്കായി തുക വിതരണം ചെയ്യുകയും ചെയ്തു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതമാണ് സഹായമായി നൽകിയത്.
മുണ്ടത്തിക്കോട് നടന്ന ദുരന്തം എന്നെ അത്യധികം ദുഖിപ്പിച്ചുവെന്നും ഒരു തൃശൂരുകാരനെന്ന നിലയിൽ ഒരിക്കലും നികത്താനാവാത്ത നഷ്ടം സംഭവിച്ച ആ കുടുംബങ്ങൾക്കൊപ്പം നിൽക്കേണ്ടത് എൻറെ കടമയാണെന്നും കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി. എസ്. കല്യാണരാമൻ പറഞ്ഞു. ബുദ്ധിമുട്ടേറിയ സമയത്ത് ഈ സഹായം അവർക്ക് ചെറിയൊരു ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. എൻറെ ചിന്തകളും പ്രാർത്ഥനകളും ഈ കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപിച്ച സഹായം അർഹരായ കുടുംബങ്ങളിലേക്ക് സുഗമമായി എത്തിക്കാൻ ജില്ലാ ഭരണകൂടം നൽകിയ വലിയ പിന്തുണയ്ക്ക് കല്യാൺ ജൂവലേഴ്സ് നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.