Sections

കല്യാൺ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകൾ പ്രഖ്യാപിച്ചു

Sunday, Dec 21, 2025
Reported By Admin
Kalyan Jewellers Announces Christmas New Year Offers

  • ക്രിസ്മസ്-പുതുവത്സര ആഘോഷകാലത്ത് പണിക്കൂലിയിൽ മെഗാ ഇളവുകളും ഓഫറുകളും

കൊച്ചി: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആഭരണങ്ങളുടെ പണിക്കൂലിയിൽ ഉയർന്ന മൂല്യം ലഭ്യമാക്കുന്ന ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചു.

വൈവിധ്യമാർന്ന സ്വർണ, സ്റ്റഡഡ് ആഭരണങ്ങൾക്ക് ഈ ഉത്സവകാലത്ത് കല്യാൺ ജൂവലേഴ്സ് ശ്രദ്ധേയമായ ഇളവുകളാണ് നല്കുന്നത്. സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ ഗ്രാമിന് 750 രൂപ ഇളവ് ലഭിക്കും. സവിശേഷമായ രീതിയിൽ രൂപകൽപ്പന ചെയ്ത ടെമ്പിൾ, ആൻറിക് ആഭരണ ശേഖരങ്ങളുടെ പണിക്കൂലിയിൽ ഗ്രാമിന് ആയിരം രൂപ ഇളവാണ് നൽകുന്നത്. ഇതുകൂടാതെ പ്രീമിയം, സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയിൽ ഗ്രാമിന് 1500 രൂപ ഇളവും കല്യാൺ പ്രഖ്യാപിച്ചു. സമ്മാനങ്ങൾ നല്കുകയും പുതിയ തുടക്കങ്ങൾ കുറിക്കുകയും ചെയ്യുന്ന ഈ ആഘോഷനാളുകളിൽ കാലാതീതമായ ആഭരണങ്ങൾ സ്വന്തമാക്കുന്നവർക്കായി പരമാവധി മൂല്യം ലഭ്യമാക്കുന്നതിനായാണ് ഈ ഓഫറുകൾ കല്യാൺ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്.

ക്രിസ്മസിൻറെയും പുതുവത്സരത്തിൻറെയും അവസരം സന്തോഷത്തിൻറെയും സമ്മാനങ്ങളുടെയും കാലമാണെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ലോകോത്തര ആഭരണശേഖരം ലഭ്യമാക്കുന്നതിനൊപ്പം സന്തോഷത്തിൻറെ ഈ അനുഭവം കൂടുതലായി ഉപയോക്താക്കൾക്കായി അനുഭവവേദ്യമാക്കുന്നതിനാണ് ഈ ഓഫറുകളിലൂടെ പരിശ്രമിക്കുന്നത്. ഇന്ത്യ മുഴുവൻ ലഭ്യമാകുന്ന ഓഫറിലൂടെ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച മൂല്യം ലഭ്യമാക്കുകയും തിളക്കമാർന്ന ആഘോഷം ഉറപ്പാക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുണനിലവാരം, സുതാര്യത, വിശ്വാസം എന്നിവയുടെ അടിത്തറയിൽ കെട്ടിപ്പടുത്ത പാരമ്പര്യത്തോടെ, കല്യാൺ ജൂവലേഴ്സ് ഇന്ത്യയിലെ ആഭരണ ഷോപ്പിംഗ് അനുഭവത്തെ പുനർനിർവചിക്കുന്നത് തുടരുകയാണ്. കല്യാൺ ജൂവലേഴ്സിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ശുദ്ധത ഉറപ്പ് നൽകുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങൾ ഉൾക്കൊള്ളുന്നതുമായ നാലുതല അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിൻറനൻസും ലഭിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻറെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം. കൂടാതെ വിശ്വാസ്യതയാർന്ന സുഗമമായ ഷോപ്പിംഗ് അനുഭവം എല്ലാ ഷോറൂമുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഉറപ്പുവരുത്തുന്നു.

ബ്രാൻഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.