- Trending Now:
ഫുട്ബോൾ എന്നത് പലർക്കും വെറുമൊരു കളിയല്ല ജീവിതമാണ്
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് ഫുട്‌ബോൾ തീമിലുള്ള ആഭരണങ്ങളായ എസ് വീഡ വിപണിയിൽ അവതരിപ്പിച്ചു. ലോകമെങ്ങും ഫുട്ബോൾ ജ്വരം പടർന്നു പിടിക്കുന്ന ഈയവസരത്തിൽ പുറത്തിറക്കുന്ന പുതിയ ആഭരണ ഡിസൈനുകളായ എസ് വീഡ രാജ്യത്തെ ഊർജ്ജസ്വലമായ ഫുട്ബോൾ സംസ്കാരത്തിനുള്ള ആദരവാണ്.ഇത് ജീവിതമാണ് എന്നതാണ് എസ് വീഡ എന്ന സ്പാനിഷ് പ്രയോഗത്തിന്റെ അർത്ഥം. ദശലക്ഷക്കണക്കിന് ആരാധകരുള്ള ഫുട്ബോളിനെക്കുറിച്ചും അന്വർത്ഥമാണ് ഈ വാക്കുകൾ. ഫുട്ബോൾ ആരാധകർക്ക് അവരുടെ അഭിനിവേശം നെഞ്ചുറപ്പോടെ പ്രകടിപ്പിക്കുന്നതിനുള്ള ജെൻഡർ ന്യൂട്രൽ പ്ലാറ്റിനം, റോസ് ഗോൾഡ് ആഭരണങ്ങളാണ് കല്യാൺ ജൂവലേഴ്‌സിന്റെ എസ് വീഡ എസ് വീഡ ആഭരണങ്ങളുടെ പ്രചാരണങ്ങളിൽ ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടീമിൽ മത്സരിച്ച യുവതാരങ്ങളായ ഹർമൻജോത് സിംഗ് ഖബ്, ങംബം സ്വീറ്റി ദേവി എന്നിവരാണ് അണിനിരക്കുന്നത്.
ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലേയും ഫുട്ബോളിനോട് അതീവ താത്പര്യമുള്ള സമൂഹത്തിനായി എസ് വീഡ അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഫുട്ബോളിനെ അടിസ്ഥാനമാക്കിയുള്ള ഈ പുതിയ ഡിസൈനുകൾ കാൽപ്പന്തുകളിയെ സ്നേഹിക്കുന്നവർക്ക് ഈ സീസണിൽ അണിയുന്നതിന് പ്രിയപ്പെട്ടതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ബ്രാൻഡിന്റെ ചരിത്രത്തിൽ ഇതാദ്യമായി ഇന്ത്യയിലെ ഫുട്ബോൾ ഇതിഹാസങ്ങളാണ് എസ് വീഡയുടെ പ്രചാരണത്തിനായി സഹകരിക്കുന്നത്. ഫുട്ബോളിനെ ജീവനായി കാണുന്നവർ എസ് വീഡയെ നെഞ്ചോടു ചേർക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫുട്ബോൾ എന്നത് പലർക്കും വെറുമൊരു കളിയല്ല ജീവിതമാണ്. ഈ വികാരം മനസിൽ സൂക്ഷിച്ചാണ് കല്യാൺ ജൂവലേഴ്സ് സവിശേഷമായ രൂപകൽപ്പനയിലുള്ള എസ് വീഡ ആഭരണങ്ങൾ അവതരിപ്പിക്കുന്നത്.
കോവിഡ്കാലത്തും അടിപതറാതെ കല്യാണ്; 1637 കോടിയുടെ വിറ്റുവരവ്
... Read More
ആകർഷകമായ ഫുട്ബോൾ തീമിലുള്ള പെൻഡന്റാണ് എസ് വീഡ ആഭരണങ്ങളിലൊന്ന്. ഒരു നിറം മാത്രമുള്ള ഈ പെൻഡന്റ് ഏറ്റവും മികച്ച ഗുണമേന്മയുള്ള പ്ലാറ്റിനം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് നിറത്തിലുള്ള മാറ്റ് ഫിനിഷ് പെൻഡന്റാണ് മറ്റൊന്ന്. റോസ് ഗോൾഡ്, പ്ലാറ്റിനം എന്നിവയിലുള്ള പെന്റഗൺ രൂപകൽപ്പനയിലാണ് ഇവ അവതരിപ്പിക്കുന്നത്. സോക്കർ സീസണിന് ഏറ്റവും അനുയോജ്യമായ ആക്സസറികളാണിവ.ഫുട്‌ബോൾ ആരാധകർക്ക് എസ് വീഡ അണിഞ്ഞ് അവരുടെ അഭിനിവേശമായ ഫുട്ബോൾ ടീമുകളെ പ്രോത്സാഹിപ്പിക്കാം. ഇന്ത്യയിലെയും ഖത്തറിലെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയും ഒമാനിലേയും കുവൈറ്റിലേയും തെരഞ്ഞെടുത്ത ഷോറൂമുകളിൽനിന്ന് എസ് വീഡ രൂപകൽപ്പനകൾ സ്വന്തമാക്കാം. 45,000 രൂപ മുതലാണ് വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.