- Trending Now:
കൊച്ചി: വെടിമരുന്നിന് തീപിടിച്ച് തൃശൂരിലുണ്ടായ ദാരുണമായ സംഭവത്തിൽജീവൻനഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കല്യാൺജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ അഞ്ചു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.
ഈ ദുരന്തത്തിൽ പെട്ടവരുടെ വിയോഗം വ്യക്തിപരമായ ഒന്നായാണ് കാണുന്നതെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. സങ്കൽപ്പിക്കാൻ കഴിയാത്തവിധം പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന കുടുംബങ്ങളോടൊപ്പമാണ് എൻറെ ചിന്തകൾ. വാക്കുകൾക്ക് അവരുടെ ദുഃഖം ലഘൂകരിക്കാനാവില്ലെന്ന് അറിയാം, എങ്കിലും ഈ ചെറിയ സഹായം അവർക്കൊരു കൈത്താങ്ങാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു സമൂഹമെന്ന നിലയിൽ പരസ്പരം താങ്ങായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക അധികാരികളുമായി സഹകരിച്ച് അർഹരായ കുടുംബങ്ങൾക്ക് ധനസഹായം കൈമാറാനുള്ള നടപടികൾകല്യാൺജൂവലേഴ്സ് സ്വീകരിക്കും. ടി. എസ് കല്യാണരാമൻ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും തൃശൂരിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.