- Trending Now:
തിരുവനന്തപുരം: ഉപഭോക്തൃ സ്വീകാര്യതയിൽ മുന്നേറി കെഫോൺ ഒ.ടി.ടി. സേവനമാരംഭിച്ച് പത്ത് മാസങ്ങൾക്കുള്ളിൽ 4,000ത്തിലധികം സജീവ ഉപഭോക്താക്കളെന്ന നേട്ടമാണ് പ്ലാറ്റ്ഫോം സ്വന്തമാക്കിയിരിക്കുന്നത്.
ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ കെഫോൺ ആരംഭിച്ച ഒ.ടി.ടി സേവനം, വിനോദ-വിജ്ഞാന ഉള്ളടക്കങ്ങളുടെ സമഗ്ര ശേഖരമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. വിവിധ ദക്ഷിണേന്ത്യൻ ടി.വി ചാനലുകൾ, സിനിമകൾ, വെബ് സീരീസുകൾ, കുട്ടികൾക്കായുള്ള പരിപാടികൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ശേഖരം കെഫോൺ ഒ.ടി.ടി യുടെ പ്രത്യേകതയാണ്.
കെഫോണിന്റെ അതിവേഗ ബ്രോഡ്ബാൻഡ് ശൃംഖലയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒ.ടി.ടി , സംസ്ഥാനത്തിന്റെ ഡിജിറ്റൽ ഉൾക്കൊള്ളലിനും സാങ്കേതിക പുരോഗതിക്കും കൂടുതൽ കരുത്ത് പകരുന്നതാണ്. സേവനങ്ങളുടെ ഗുണനിലവാരവും ഉള്ളടക്ക വൈവിധ്യവും വർധിപ്പിച്ചുകൊണ്ട് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനാണ് കെഫോൺ ലക്ഷ്യമിടുന്നത്.
4,000ത്തിലധികം ഉപഭോക്താക്കളെന്ന ഈ നേട്ടം, സേവനത്തിന് ലഭിക്കുന്ന ജനപിന്തുണയും വിശ്വാസവും വ്യക്തമാക്കുന്നതാണെന്ന് കെഫോൺ അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.